'പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചന' ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ പരാതി നൽകിയിട്ടില്ലെന്ന് ഭാര്യ നീതി ദേബ്

15 ദിവസമായി വീട്ടിൽനിന്ന് വിട്ടുനിൽക്കേണ്ടുവന്നതോടെയാണ് ഇത്തരം പ്രചാരണം വ്യാപകമായതെന്നു നീതി ദേബ്

news18
Updated: April 26, 2019, 11:30 PM IST
'പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചന' ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ പരാതി നൽകിയിട്ടില്ലെന്ന് ഭാര്യ നീതി ദേബ്
biplab-deb1
  • News18
  • Last Updated: April 26, 2019, 11:30 PM IST
  • Share this:
തൂലിക ദേവി

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിനെതിരെ ഗാർഹിക പീഡന വകുപ്പ് പ്രകാരം കേസ് നൽകിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹത്തിന്‍റെ നീതി ദേബ് പറഞ്ഞു. ഇത്തരമൊരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നീതി ദേബ് ആരോപിച്ചു.

ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ അത്ഭുതപ്പെടുത്തുന്നു. 15 ദിവസമായി വീട്ടിൽനിന്ന് വിട്ടുനിൽക്കേണ്ടുവന്നതോടെയാണ് ഇത്തരം പ്രചാരണം വ്യാപകമായതെന്നു നീതി ദേബ് പറഞ്ഞു. സ്വന്തം കുട്ടികളുടെയും മറ്റും മുന്നിൽമറുപടി പറയാനാകാത്ത അവസ്ഥയാണ് ഉള്ളതെന്നും ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെന്നും അവർ ആരോപിച്ചു. സംസ്ഥാനത്തിനുവേണ്ടി കഠിനമായി പരിശ്രമിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ എല്ലാ ശ്രമങ്ങളുമുണ്ടാകും. ഞാനൊരു സ്ത്രീയായതിനാലാണ് വളരെ വേഗം എന്നെ ലക്ഷ്യമിട്ടത്- നീതി ദേബ് പറഞ്ഞു. ഉഭയസമ്മതപ്രകാരം വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ പോകുകയാണെന്ന പ്രചാരണത്തോട് പ്രതികരിക്കാൻ നീതി ദേബ് തയ്യാറായില്ല.

ഞാനൊരു പരാതി നൽകുകയാണെങ്കിൽ എന്തുകൊണ്ട് ഞാനത് പ്രചരിപ്പിച്ചില്ലയെന്നും നീതി ദേബ് ചോദിച്ചു. സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ഒരാൾ വിചാരിച്ചാൽ അതിവേഗം നടക്കുമെന്നും അവർ പറഞ്ഞു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിനെതിരെ ഗാർഹിക പീഡന വകുപ്പ് പ്രകാരം കേസെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ നീതി ദേബ് നിഷേധിച്ചിരുന്നു.

വ്യാജ വാർത്തകളും വ്യാജ തെളിവുകളുമാണ് പ്രചരിക്കുന്നത്. മകളെക്കുറിച്ചാണ് എന്‍റെ ഏറ്റവും വലിയ ആശങ്ക. അവൾ എന്തൊക്കെയാണ് നേരിടേണ്ടിവരിക- നീതി ദേബ് പറഞ്ഞു.
First published: April 26, 2019, 11:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading