• HOME
  • »
  • NEWS
  • »
  • india
  • »
  • BJP Parliamentary Board| ഗഡ്കരി പുറത്ത്, യെദ്യൂരപ്പ അകത്ത്; ബിജെപി പാര്‍ലമെന്ററി ബോർഡ് പുനഃസംഘടിപ്പിച്ചു

BJP Parliamentary Board| ഗഡ്കരി പുറത്ത്, യെദ്യൂരപ്പ അകത്ത്; ബിജെപി പാര്‍ലമെന്ററി ബോർഡ് പുനഃസംഘടിപ്പിച്ചു

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ എന്നിവരാണ് പുറത്തായത്. അതേസമയം, കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തി.

  • Last Updated :
  • Share this:
    ന്യൂഡൽഹി: ബിജെപിയിലെ നിർണായക തീരുമാനങ്ങളെടുക്കുന്ന പാർട്ടി പാർലമെന്ററി ബോർഡിൽനിന്ന് മുതിർന്ന നേതാക്കൾ പുറത്ത്. പുതിയ മുഖങ്ങളെ ഉൾപ്പെടുത്താൻ വേണ്ടിയാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ എന്നിവരാണ് പുറത്തായത്. അതേസമയം, കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തി.

    പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, രാജ്നാഥ് സിംഗ്, ബി എസ് യെദ്യൂരപ്പ, സർബാനന്ദ് സോണോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിങ് ലാൽപുര, സുധ യാദവ്, സത്യനാരായൺ ജതിയ, ബി എൽ സന്തോഷ് എന്നിവരാണ് പാർലമെന്ററി ബോർഡിലുള്ളത്.

    Also Read- ദലിത് വിദ്യാർത്ഥിയുടെ മരണം; അശോക് ​ഗെലോട്ട് പ്രതിരോധത്തിൽ; പാർട്ടിക്കുള്ളിൽ വിമർശനം

    ഇഖ്ബാൽ സിങ് ലാൽപുരയിലൂടെ ന്യൂനപക്ഷ വിഭാഗമായ സിഖ് വംശജരിൽനിന്ന് ആദ്യമായാണ് ബിജെപി പാർലമെന്ററി ബോർഡിലേക്ക് ഒരാളെത്തുന്നത്. അതേസമയം, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉൾപ്പെടുത്താത്തത് ശ്രദ്ധേയമായി. മുഖ്യമന്ത്രിമാരെയും സംസ്ഥാന ബിജെപി അധ്യക്ഷൻമാരെയും ഉൾപ്പെടെ പാർട്ടിയിലെ പ്രധാന പദവികളിൽ ഇരിക്കുന്നവരെ തീരുമാനിക്കുന്ന നിർണായക സമിതിയാണ് ബിജെപിയുടെ പാർലമെന്ററി ബോർഡ്.

    കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും (സിഇസി) അഴിച്ചുപണി നടത്തി. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, ഓം മാത്തൂർ, വനിതാ സംഘടനയുടെ തലപ്പത്തേക്ക് വനതി ശ്രീനിവാസനെയും കൊണ്ടുവന്നു. മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ, ജുവൽ ഒറാം എന്നിവരെ സിഇസിയിൽനിന്ന് ഒഴിവാക്കി.

    English Summary: Nitin Gadkari and Shivraj Singh Chouhan were dropped from BJP’s highest decision-making body on Wednesday, while former chief ministers BS Yediyurappa and Sarbananda Sonowal were included in the list. Others on the BJP Parliamentary Board list include JP Nadda, Narendra Modi, Rajnath Singh, Amit Shah, K Laxman, Iqbal Singh Lalpura, Sudha Yadav, Satyanarayan Jatiya and BL Santosh.
    Published by:Rajesh V
    First published: