• HOME
  • »
  • NEWS
  • »
  • india
  • »
  • 'നിങ്ങളുടെ ഭൂമി ഇന്ത്യയ്ക്ക് വേണ്ട, പക്ഷേ കുറച്ച് സമാധാനം വേണം': പാകിസ്ഥാനോടും ചൈനയോടും നിധിൻ ഗഡ്കരി

'നിങ്ങളുടെ ഭൂമി ഇന്ത്യയ്ക്ക് വേണ്ട, പക്ഷേ കുറച്ച് സമാധാനം വേണം': പാകിസ്ഥാനോടും ചൈനയോടും നിധിൻ ഗഡ്കരി

ഇന്ത്യ സമാധാനത്തിലും അഹിംസയിലുമാണ് വിശ്വസിക്കുന്നതെന്ന് നിധിൻ ഗഡ്ഗരി പറഞ്ഞു.

നിതിൻ ഗഡ്ക്കരി (ഫയൽ ചിത്രം)

നിതിൻ ഗഡ്ക്കരി (ഫയൽ ചിത്രം)

  • Last Updated :
  • Share this:
    ന്യൂഡൽഹി: പാകിസ്ഥാന്റെയും ചൈനയുടെയും ഭൂമിയിൽ ഇന്ത്യയ്ക്ക് താൽപര്യമില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിധിൻ ഗഡ്കരി. പക്ഷേ, സമാധാനവും സൗഹാർദ്ദവുമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഞായറാഴ്ച ഗുജറാത്ത് 'ജൻ സംവാദ്' വിർച്വൽ റാലിയെ മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്ന് അഭിസംബോധന ചെയ്യവേയാണ് നിധിൻ ഗഡ്കരി ഇങ്ങനെ പറഞ്ഞത്.

    ഇന്ത്യ സമാധാനത്തിലും അഹിംസയിലുമാണ് വിശ്വസിക്കുന്നതെന്ന് നിധിൻ ഗഡ്ഗരി പറഞ്ഞു. ഇന്ത്യ ഒരിക്കലും ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 മൂലമുണ്ടാകുന്ന പ്രതിസന്ധി അധികകാലം നീണ്ടുനിൽക്കില്ലെന്നും വാക്സിൻ എത്രയും പെട്ടെന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    You may also like:'മിടുക്കനായ നടൻ നേരത്തെ പോയി,വാർത്ത നടുക്കമുണ്ടാക്കി': പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS] സുശാന്ത് സിംഗിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് മലയാളസിനിമാ ലോകവും‍ [NEWS] പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ആരാധകന്റെ പേരിൽ ഒരുകോടി രൂപ നൽകിയ താരം; സുശാന്ത് സിംഗ് [NEWS]

    "ഇന്ത്യയ്ക്ക് പാകിസ്ഥാന്റെയോ ചൈനയുടെയോ ഭൂമി ആവശ്യമില്ല, മുഴുവൻ ഇന്ത്യയ്ക്ക് വേണ്ടത് സമാധാനവും സൗഹൃദവും സ്നേഹവും ആണ് വേണ്ടത്. ഒപ്പം, അയൽരാജ്യങ്ങളുമായി ഒരുമിച്ച് മുന്നോട്ട് പോകണം'; ഗഡ്കരി പറഞ്ഞു.

    First published: