നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അടുത്ത ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 200ലധികം സീറ്റുകളിൽ NDA വിജയിക്കുമെന്ന് നിതിഷ് കുമാർ

  അടുത്ത ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 200ലധികം സീറ്റുകളിൽ NDA വിജയിക്കുമെന്ന് നിതിഷ് കുമാർ

  ജെഡിയു - ബിജെപി ബന്ധം മികച്ച രീതിയിൽ നന്നായി മുന്നോട്ടു പോകുകയാണെന്നും നിതിഷ് കുമാർ പറഞ്ഞു.

  • News18
  • Last Updated :
  • Share this:
   പാട്ന: അടുത്ത ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 200ലധികം സീറ്റുകളിൽ എൻ ഡി എ വിജയിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. ബിജെപി - ജെഡിയു സഖ്യത്തിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കുഴപ്പിത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ (യുണൈറ്റഡ്) സംസ്ഥാന കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാർട്ടി ദേശീയപ്രസിഡന്‍റ് കൂടിയായ അദ്ദേഹം.

   "2010 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വീണ്ടും കാണും. ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കുമോയെന്ന് സന്ദേഹിച്ചവർ ഉണ്ടായിരുന്നു. എന്നാൽ, 243 സീറ്റുകളിൽ 206 സീറ്റുകളിലും ഞങ്ങൾ വിജയിക്കും. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഉറപ്പായും 200 സീറ്റുകൾക്ക് മുകളിൽ വിജയിക്കും." - നിതിഷ് കുമാർ പറഞ്ഞു.

   ജെഡിയു - ബിജെപി ബന്ധം മികച്ച രീതിയിൽ നന്നായി മുന്നോട്ടു പോകുകയാണെന്നും നിതിഷ് കുമാർ പറഞ്ഞു. ചിലർ ഈ സഖ്യത്തിൽ അനുചിതമായ എന്തോ ഉണ്ടെന്ന് സംശയിക്കുന്നുണ്ട്, എന്നാൽ അത് ശരിയല്ല. അങ്ങനെ വിചാരിക്കുന്നവർ അവരെ തന്നെയാണ് പ്രശ്നത്തിലാക്കുന്നതെന്നും നിതീഷ് കുമാർ പറഞ്ഞു.

   First published:
   )}