HOME » NEWS » India » NIVAR CYCLONE CROSSES COAST NEAR PUDUCHERRY HEAVY RAIN IN CHENNAI RV

Nivar Cyclone| നിവാർ ചുഴലിക്കാറ്റ് തീരംതൊട്ടു; ചെന്നൈയിൽ കനത്ത മഴ; രണ്ടുമരണം

നിവാർ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

News18 Malayalam | news18-malayalam
Updated: November 26, 2020, 6:55 AM IST
Nivar Cyclone| നിവാർ ചുഴലിക്കാറ്റ് തീരംതൊട്ടു; ചെന്നൈയിൽ കനത്ത മഴ; രണ്ടുമരണം
നിവാർ ചുഴലിക്കാറ്റ്
  • Share this:
ചെ​ന്നൈ: മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയില്‍ നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് കരതൊട്ടത്. കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. അതേസമയം, തീവ്രത കുറഞ്ഞ് ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also Read- ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. മേഖലയിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ ചെന്നൈ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം- കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക.

Also Read- Diego Maradona Passes Away| 'ദൈവത്തിന്‍റെ കൈ'യിൽ വിരിഞ്ഞ ഫുട്ബാളിലെ സ്വതന്ത്ര റിപ്പബ്ളിക്

തിരുവണ്ണാമലൈ, കൂടല്ലൂർ, കള്ളക്കുറിച്ചി, വില്ലുപുരം ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അരിയാലൂർ, ധർമപുരി, ദിണ്ടിഗൽ, കൃഷ്ണഗിരി, മൈലാടുതുറൈ, നാഗപട്ടിണം, പേരാമ്പല്ലൂർ, പുതുക്കോട്ടൈ, റാണിപ്പേട്ടൈ, സേലം, തഞ്ചാവൂർ, തിരുവാരൂർ, തിരുവള്ളൂർ, വെള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുപ്പറ്റൂർ, ട്രിച്ചി ജില്ലകളിലും കാരക്കൽ മേഖലയിലും മഴ ലഭിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മ​ഴ​യെ​ത്തു​ട​ർ​ന്നു ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ചി​ദം​ബ​രം, കൂ​ഡ​ല്ലൂ​ർ, കാ​ര​യ്ക്ക​ൽ, നാ​ഗ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലും ര​ണ്ടു​ദി​വ​സ​മാ​യി ക​ന​ത്ത​മ​ഴ​യാ​ണ്

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

  • ഇന്നത്തെ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എക്സ്പ്രസ് സർവീസ് കോയമ്പത്തൂർ- തിരുവനന്തപുരം മാത്രം

  • ചെന്നൈ സെൻട്രൽ -മംഗളൂരു സ്പെഷൽ സർവീസ് സേലം - മംഗളൂരു മാത്രം

  • ചെന്നൈ സെൻട്രൽ - ആലപ്പി എക്സ്പ്രസ് ഈറോഡ് – ആലപ്പുഴ വരെ മാത്രം

Published by: Rajesh V
First published: November 26, 2020, 6:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading