• HOME
 • »
 • NEWS
 • »
 • india
 • »
 • Mineral Exploration | ഡ്രോണ്‍ അധിഷ്ഠിത ധാതു പര്യവേക്ഷണം; NMDCയും IIT ഖരഗ്പൂരും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

Mineral Exploration | ഡ്രോണ്‍ അധിഷ്ഠിത ധാതു പര്യവേക്ഷണം; NMDCയും IIT ഖരഗ്പൂരും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ചെമ്പ്, റോക്ക് ഫോസ്‌ഫേറ്റ്, ചുണ്ണാമ്പുകല്ല്, മാഗ്‌നസൈറ്റ്, ഡയമണ്ട്, ടങ്സ്റ്റണ്‍, കടല്‍ത്തീര മണല്‍ തുടങ്ങിയ ധാതുക്കളുടെ പര്യവേക്ഷണം നടത്തിവരുന്ന സ്ഥാപനമാണ് എന്‍എംഡിസി

 • Share this:
  നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (NMDC) ഡ്രോണ്‍ അധിഷ്ഠിത ധാതു പര്യവേക്ഷണത്തിനായി ഐഐടി ഖരഗ്പൂരുമായി(IIT Kharagpur) ധാരണാപത്രത്തില്‍ (MoU) ഒപ്പുവെച്ചു. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ചെമ്പ്, റോക്ക് ഫോസ്‌ഫേറ്റ്, ചുണ്ണാമ്പുകല്ല്, മാഗ്‌നസൈറ്റ്, ഡയമണ്ട്, ടങ്സ്റ്റണ്‍, കടല്‍ത്തീര മണല്‍ തുടങ്ങിയ ധാതുക്കളുടെ പര്യവേക്ഷണം നടത്തിവരുന്ന സ്ഥാപനമാണ് എന്‍എംഡിസി.

  ദന്തേവാഡയിലെ (ദക്ഷിണ ഛത്തീസ്ഗഢ്) രണ്ട് ഇരുമ്പയിര് സമുച്ചയങ്ങള്‍ക്ക് പുറമെ കര്‍ണാടകയിലെ ഡോണിമലയിലും എന്‍എംഡിസിയുടെ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. എൻഎംഡിസിയുടെ സിഎംഡി സുമിത് ദേബും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഐഐടി ഖരഗ്പൂരിലെ പ്രൊഫസര്‍മാരും ചേർന്ന് ഒരു വെര്‍ച്വല്‍ പ്ലാറ്റ്ഫോമിൽ വെച്ചാണ് ധാരണാപത്രം ഒപ്പു വെച്ചത്. എന്‍എംഡിസിക്ക് വേണ്ടി ഡയറക്ടര്‍ (പ്രൊഡക്ഷന്‍) ഡികെ മൊഹന്തിയും ജിയോളജി ആന്‍ഡ് ജിയോഫിസിക്സ് വകുപ്പിന്റെ തലവൻ എസ്പി ശര്‍മയും ഐഐടി ഖരഗ്പൂരിലെ മൈനിംഗ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് തലവൻ സമീര്‍ കെ പാലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

  ''ധാതു പര്യവേക്ഷണത്തിനായി ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള ജിയോഫിസിക്കല്‍ സര്‍വേകളും ഹൈപ്പര്‍സ്‌പെക്ട്രല്‍ പഠനങ്ങളും നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് എന്‍എംഡിസി. ഈ ബന്ധത്തിലൂടെ രാജ്യത്ത് ധാതു പര്യവേക്ഷണ മേഖലയില്‍ കൃത്യമായ ഒരു മാനദണ്ഡം സൃഷ്ടിക്കപ്പെടും'', ദേബ് പറഞ്ഞു.

  Also Read- KSRTCക്ക് നൽകുന്ന ഡീസൽ വിലയിൽ കടുത്ത വർധന എന്തുകൊണ്ട്? പ്രത്യാഘാതമെന്താകും

  ഡാറ്റാബേസിന്റെ ഡിജിറ്റലൈസേഷന്‍ കൂടാതെ സാങ്കേതിക കണ്ടുപിടിത്തങ്ങളെ ആശ്രയിക്കുന്ന എന്‍എംഡിസി മധ്യപ്രദേശിലെ വിവിധ ധാതുക്കള്‍ക്കും ഛത്തീസ്ഗഡിലെ ബെലോഡ-ബെല്‍മുണ്ടി ബ്ലോക്കില്‍ വജ്രങ്ങള്‍ക്കായും പര്യവേക്ഷണം നടത്തുന്നുണ്ട്. എന്‍എംഡിസിയും ഐഐടി ഖരഗ്പൂരും ഖനനത്തിനായി ഡ്രോണുകള്‍ (യുഎവി) ഉപയോഗിച്ച് പര്യവേക്ഷണം ചെയ്യുന്നതിനുള്ള സ്‌പെക്ട്രല്‍ ഉല്‍പ്പന്നങ്ങളും അല്‍ഗോരിതങ്ങളും വികസിപ്പിക്കുമെന്ന് എന്‍എംഡിസി അധികൃതര്‍ പറഞ്ഞു.

  അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളിൽ നിന്നുള്ള ധനസമ്പാദനത്തിനായി ഒരു പ്രത്യേക കോർപ്പറേഷൻ കേന്ദ്രസർക്കാർ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. സര്‍ക്കാരിന്റെയും അതിന്റെ ഏജന്‍സികളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും മിച്ചഭൂമിയുടെയും കെട്ടിടങ്ങളുടെയും വില്‍പ്പന നടത്തുന്നതിനായി നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്റെ രൂപീകരണത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

  5,000 കോടി രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനമുള്ള, കേന്ദ്ര സർക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരിക്കും എന്‍എല്‍എംസി എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പബ്ലിക് എന്റർപ്രൈസസ് വകുപ്പും ധനമന്ത്രാലയവും ചേര്‍ന്നാണ് സ്ഥാപനത്തിന് രൂപം നൽകുക. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്‍എല്‍എംസി സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്.

  ''ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമല്ലാത്തതും ഇതുവരെ ഉപയോഗമൊന്നുമില്ലാത്തതുമായ ആസ്തികളിലൂടെ ധനസമ്പാദനം നടത്തി ഗണ്യമായ വരുമാനം ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയും. നിലവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത്തരത്തില്‍ ഉപയോഗിക്കാത്ത ഭൂമിയും കെട്ടിടങ്ങളും ആസ്തികളായുണ്ട്'', പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
  Published by:Naseeba TC
  First published: