• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഭക്ഷണം പോലും തരാറില്ല'; ലാലുവിന്റെ കുടുംബത്തിനെതിരെ ഐശ്വര്യ റോയ്

'ഭക്ഷണം പോലും തരാറില്ല'; ലാലുവിന്റെ കുടുംബത്തിനെതിരെ ഐശ്വര്യ റോയ്

ഈ മാസം ആദ്യം ഐശ്വര്യ തന്റെ മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.

  • Last Updated :
  • Share this:
    പാറ്റ്ന: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരുമകൾ ഐശ്വര്യ റോയ്. വിവാഹമോചന ഹർജി നൽകിയതിനു പിന്നാലെ ലാലു പ്രസാദിന‍്റെ മകൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യ കുടുംബത്തിനെതിരെ ഇതാദ്യമായാണ് പരസ്യ പ്രതികരണത്തിന് തയാറായിരിക്കുന്നത്.

    "തേജ് പ്രതാപിനൊപ്പം ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഭർത്താവ് വിവാഹമോചന ഹർജി നൽകിയിട്ടും ഭർതൃഗൃഹത്തിൽ തന്നെ തുടർന്നത്. എന്നാൽ ഹർജി നൽകിയതിനു പിന്നാലെ ഞാൻ വിവാഹമോചിതയായി എന്ന പോലെയാണ് തേജ് പ്രതാപിന്റെ സഹോദരി പെരുമാറിയത്"- റോയ് ആരോപിച്ചു.

    മാതാപിതാക്കൾക്കൊപ്പമാണ് ഐശ്വര്യ മാധ്യമങ്ങളോട് സംസാരിച്ചത്. "കഴിഞ്ഞ മൂന്നു മാസമായി അവർ എന്നോട് വളരെ മോശമായാണ് പെമാറിയത്. ഭക്ഷണം പോലും തന്നില്ല. എന്റെ വീട്ടിൽ നിന്നാണ് പലപ്പോഴും ഭക്ഷണം എത്തിച്ചിരുന്നത്. അടുക്കളയിൽ കയറാൻ പോലും അവർ അനുവദിച്ചില്ല." - ഐശ്വര്യ വ്യക്തമാക്കി.

    ഈ മാസം ആദ്യം ഐശ്വര്യ തന്റെ മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പിന്നീട് മടങ്ങിയെത്തുകയായിരുന്നു.

    തേജ് പ്രതാപ് യാദവ് മയക്കു മരുന്നിന് അടിമയാണെന്ന ആരോപണവുമായി ഐശ്വര്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഗർഹിക പീഡന നിരോധന നിയമ പ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

    First published: