'മാളിലെ ബാത്ത് റൂമിൽ കയറി സെൽഫിയെടുക്കാനുള്ള പൂതി ഇനി മനസില് വെച്ചാ മതി'; കാരണമുണ്ട്

മിക്കവാറും മാളുകളിൽ രണ്ട് മണിക്കൂറിൽ ടോയ് ലറ്റുകൾ ശുചിയാക്കാറുണ്ട്. എങ്കിലും മാളിലെ ശുചിമുറി ഉപയോഗിക്കാൻ താൽപര്യപ്പെടുന്നെങ്കിൽ ടോയ് ലറ്റ് സീറ്റ് സാനിറ്റൈസറും സ്മോൾ ഹാൻഡ് സാനിറ്റൈസറും കൈയിൽ തന്നെ കരുതേണ്ടതാണ്.

News18 Malayalam | news18
Updated: August 5, 2020, 10:53 PM IST
'മാളിലെ ബാത്ത് റൂമിൽ കയറി സെൽഫിയെടുക്കാനുള്ള പൂതി ഇനി മനസില് വെച്ചാ മതി'; കാരണമുണ്ട്
News 18
  • News18
  • Last Updated: August 5, 2020, 10:53 PM IST
  • Share this:
#സിമാന്തിനി ഡേ

കൊറോണ മഹാമാരി കാരണം അടച്ചുപൂട്ടിയ മുംബൈയിലെ മാളുകൾ തുറക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ കൊണ്ടുവന്ന അൺലോക്ക് മൂന്നിൽ ഉൾപ്പെടുത്തിയാണ് മുംബൈയിലെ മാളുകൾ തുറക്കുന്നത്. മാളുകൾ തുറക്കുന്നുണ്ടെങ്കിലും മാളുകളിലേക്ക് പോകേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ആളുകൾ ആലോചിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അത്ര നിർബന്ധമില്ലെങ്കിൽ മാളുകളിൽ പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഐഎംഎ മഹാരാഷ്ട്രയുടെ മുൻ സെക്രട്ടറിയും ജോഗേശ്വരി ഈസ്റ്റിൽ ബി.എം.സി നടത്തുന്ന ആശുപത്രിയിലെ ഓണററി സർജനുമായിരുന്ന ഡോ. പാർത്ഥിവ് സാങ്വി പറഞ്ഞു. മാളുകളിലേക്ക് കുടുംബങ്ങൾ പോകുന്നത് ഇന്നത്തെ സാഹചര്യത്തിൽ നല്ലതല്ല. കൂടുതൽ ആളുകൾ മാളുകളിൽ എത്തിയാൽ സാമൂഹിക അകലം പാലിക്കുന്നതും ബുദ്ധിമുട്ട് ആയിരിക്കും. അതുകൊണ്ടു തന്നെ മാളുകളിലേക്ക് പോകുന്നത് ഒഴിവാക്കുന്നത് ആയിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിൽ ഇതുവരെ 1,17,406 ആളുകളെയാണ് കൊറോണ വൈറസ് ബാധിച്ചത്. 6,493 പേർ ഇവിടെ കൊറോണ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നിരവധി മുൻകരുതലുകളാണ് അധികാരികൾ എടുത്തിട്ടുള്ളത്.

ഫീനിക്സ് മാർകറ്റ് സിറ്റി പോലുള്ള മാളുകൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പ്രവേശന കവാടത്തിൽ തന്നെ ആളുകളുടെ താപനിലയും പരിശോധിക്കും. എസ്കലേറ്ററിൽ ആളുകൾ നാലടി അകലം പാലിക്കണമെന്നും നിർബന്ധമുണ്ട്. എലിവേറ്ററുകളിൽ ഒരേസമയം, മൂന്നുപേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഇക്കാര്യങ്ങളെല്ലാം തങ്ങളുടെ വെബ്സൈറ്റിലും ഫീനിക്സ് മാർകറ്റ് സിറ്റി വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം, ആളുകൾ ഉയർന്ന നിലവാരത്തിലുള്ള മാസ്കുകൾ ധരിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. എലിവേറ്റർ ബട്ടണുകൾ പോലെ സ്പർശിക്കേണ്ടി വരുന്ന പ്രതലങ്ങളിൽ പരമാവധി സ്പർശനം ഒഴിവാക്കുന്നത് ആയിരിക്കും നല്ലതെന്നും ഡോക്ടർമാർ ഉപദേശിക്കുന്നു. ഇവയെല്ലാം നിരന്തരം അണുവിമുക്തമാക്കുന്നതാണെങ്കിലും ഇതിനിടയിൽ ആരൊക്കെയാണ് ഇതിൽ സ്പർശിച്ചിരിക്കുന്നതെന്ന് അറിയില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു നിർദ്ദേശം. അടഞ്ഞുകിടക്കുന്ന വായു സഞ്ചാരമില്ലാത്ത ട്രയൽ റൂമുകളും ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് ഗർഭിണികളും കുട്ടികളും മാളുകൾ സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് കോകിലബെൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയ വൈശാലി ജോഷി പറയുന്നു.

You may also like:എട്ടുവർഷത്തിനൊടുവില്‍ സ്വർണ്ണ 'ബാധ' ഒഴിഞ്ഞു; മാലയിൽ കുടുങ്ങിയ അധ്യാപകർക്കും മോചനം [NEWS]തുടർച്ചയായ രണ്ട് വർഷത്തെ പ്രളയം ഇത്തവണയും ആവർത്തിക്കുമോ? [NEWS] പാരിജാതം നട്ടു; വെള്ളിശില പാകി; പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലാന്യാസം നടത്തി [NEWS]

മിക്കവാറും മാളുകളിൽ രണ്ട് മണിക്കൂറിൽ ടോയ് ലറ്റുകൾ ശുചിയാക്കാറുണ്ട്. എങ്കിലും മാളിലെ ശുചിമുറി ഉപയോഗിക്കാൻ താൽപര്യപ്പെടുന്നെങ്കിൽ ടോയ് ലറ്റ് സീറ്റ് സാനിറ്റൈസറും സ്മോൾ ഹാൻഡ് സാനിറ്റൈസറും കൈയിൽ തന്നെ കരുതേണ്ടതാണ്. സെൽഫിയെടുക്കുന്നതിനും മറ്റുമായി മാളുകളിലെ ശുചിമുറികളിൽ അധികം സമയം ചെലവഴിക്കുന്നതും ഒഴിവാക്കപ്പെടേണ്ടതാണ്. റസ്റ്റോറന്റുകളിലും ഫുഡ് കോർട്ടുകളിലും ആകെയുള്ളതിന്റെ പകുതി സീറ്റിൽ മാത്രമേ ആളുകളെ അനുവദിക്കൂ. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
Published by: Joys Joy
First published: August 5, 2020, 10:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading