• HOME
  • »
  • NEWS
  • »
  • india
  • »
  • CBSE Board Exams | ഫെബ്രുവരി വരെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തില്ല: കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ

CBSE Board Exams | ഫെബ്രുവരി വരെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തില്ല: കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ

സിബിഎസ്ഇ ബോർഡ് പരീക്ഷ സിലബസ് വെട്ടിച്ചുരുക്കിയാകും നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. മൊത്തം സിലബസിന്റെ 30 ശതമാനം റദ്ദാക്കിയിട്ടുണ്ട്

Union Education Minister, Dr. Ramesh Pokhriyal

Union Education Minister, Dr. Ramesh Pokhriyal

  • Share this:
ന്യൂഡൽഹി: 2021 വരെ സിബിഎസ്ഇ-ബോർഡ് പരീക്ഷകൾ രാജ്യത്ത് നടത്തില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ. രാജ്യത്തെ അധ്യാപകരുമായി നടത്തിയ നിഷാങ്ക് എന്ന തത്സമയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10, 12 ക്ലാസുകളിലെ സിബിഎസ്ഇ-ബോർഡ് പരീക്ഷകൾ 2021 ഫെബ്രുവരി വരെ നടത്തില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

സിബിഎസ്ഇ ബോർഡ് പരീക്ഷ സിലബസ് വെട്ടിച്ചുരുക്കിയാകും നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷയിൽ 33 ശതമാനം ഇന്റേണൽ ചോദ്യങ്ങൾ ഉണ്ടായിരിക്കുമെന്ന് പോഖ്രിയാൽ പറഞ്ഞു. മൊത്തം സിലബസിന്റെ 30 ശതമാനം റദ്ദാക്കിയിട്ടുണ്ട്, ചില സംസ്ഥാനങ്ങളും ഇത് പ്രഖ്യാപിച്ചിട്ടുണ്ട്, മറ്റുള്ളവ ഉടൻ പ്രഖ്യാപനം നടത്താൻ സാധ്യതയുണ്ടെന്ന് അധ്യാപകരുമായുള്ള തത്സമയ ആശയവിനിമയത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. വിദ്യാർഥികളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. യോഗ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബർ 17ന് നിശ്ചയിച്ചിരുന്ന വെബിനാർ പിന്നീട് മാറ്റിവെക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പ്, ക്ലാസുകൾ തുടങ്ങുന്നത് തുടങ്ങി വിവിധ വിഷയങ്ങളിൽ അധ്യാപകർ ഉന്നയിച്ച സംശയങ്ങളിൽ മന്ത്രി മറുപടി നൽകി.

വിദ്യാർത്ഥികളുമായും മാതാപിതാക്കളുമായും ഡിസംബർ 10 ന് നടത്തിയ അവസാന വെബിനറിൽ വിദ്യാഭ്യാസ മന്ത്രി മെഡിക്കൽ പ്രവേശന പരിശോധനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകി, നീറ്റ് 2021; എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ, ജെഇഇ 2021, ബോർഡ് പരീക്ഷകൾ 2021 എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്കും അന്ന് മന്ത്രി ഉത്തരം നൽകി.
Published by:Anuraj GR
First published: