• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കെ.സി.ആറിന്‍റെ നീക്കങ്ങൾക്ക് തിരിച്ചടി; മൂന്നാം മുന്നണി സാധ്യത മങ്ങുന്നു

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായി റാവു കൂടിക്കാഴ്ച നടത്തിയിരുന്നു

news18
Updated: May 14, 2019, 4:21 PM IST
കെ.സി.ആറിന്‍റെ നീക്കങ്ങൾക്ക് തിരിച്ചടി; മൂന്നാം മുന്നണി സാധ്യത മങ്ങുന്നു
stalin-KCR
  • News18
  • Last Updated: May 14, 2019, 4:21 PM IST IST
  • Share this:
ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണിക്ക് സഖ്യ സാധ്യത മങ്ങുന്നു. സഖ്യം യാഥാർത്ഥ്യമാകുമെന്ന് കരുതുന്നില്ലെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ തുറന്നടിച്ചു. 21-ാം തീയതി ചന്ദ്രബാബു നായിഡു വിളിച്ച പ്രതിപക്ഷ യോഗത്തിൽ മമതാ ബാനർജി, മായാവതി, അഖിലേഷ് യാദവ് എന്നിവർ പങ്കെടുക്കില്ല.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ ബിജെപി - കോൺഗ്രസ് ഇതര മുന്നണിക്കായി നടത്തിയ നീക്കങ്ങളാണ് പ്രതിസന്ധിയിൽ ആകുന്നത്. സർക്കാർ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിക്കാമെന്ന കണക്ക് കൂട്ടലോടെയായിരുന്നു കെസിആറിന്റെ നീക്കങ്ങൾ. ഇന്നലെ തമിഴ്‌നാട്ടിൽ ഡിഎംകെ മേധാവി എംകെ സ്റ്റാലിനുമായി നടത്തിയ ചർചയിൽ കെസിആറിന്റെ വാദങ്ങൾക്ക് പിന്തുണ ലഭിച്ചില്ല. മാത്രമല്ല മൂന്നാം മുന്നണി സാധ്യമാണെന്ന് കരുതുന്നില്ലെന്ന് സ്റ്റാലിൻ ഇന്ന് തുറന്നടിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട ഡി.എം.കെ, ചന്ദ്രശേഖർ റാവുവിനെ കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാകാൻ ക്ഷണിച്ചതായാണ് സൂചന. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായി റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. റാവുവിന്റെ ബിജെപി ചായ്വു കാരണം പാർട്ടികൾ അനുകൂല മറുപടിയല്ല നൽകിയത്.

അതേസമയം ഫലം വരുന്നതിന് രണ്ടു ദിവസം മുൻപ് യോഗം ചേരുന്നത് സംബന്ധിച്ച് പ്രതിപക്ഷത്ത് ഭിന്നത ശക്തമാവുമായാണ്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിളിച്ച യോഗത്തിൽ മമതാ ബാനർജി, മായാവതി, അഖിലേഷ് യാദവ് എന്നിവർ പങ്കെടുക്കില്ല. ഫലം വന്ന ശേഷം മതി ചർച്ചകൾ എന്നതാണ് ഇവരുടെ നിലപാട്.
First published: May 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍