ന്യൂഡൽഹി: സിബിഎസ്ഇ പത്ത്-പ്ലസ് ടു പരീക്ഷകളുടെ ഫലം ജൂലൈ പതിനഞ്ചോടെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. കൃത്യമായ ഒരു തീയതി പറയാത്തതിനാൽ ഏത് ക്ലാസിലെ റിസൾട്ട് ആദ്യം വരുമെന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും മാതാപിതാക്കളും. രണ്ട് റിസൾട്ടും ഒരേ തീയതിയിൽ തന്നെ പ്രസിദ്ധീകരിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ഇരുപത് വർഷങ്ങളിലെ രീതി നോക്കിയാൽ ഒരിക്കൽ പോലും രണ്ട് ക്ലാസുകളിലെ റിസൾട്ടുകളും ഒരുമിച്ച് പ്രസിദ്ധീകരിച്ച ചരിത്രം ഇല്ല. ആ സാഹചര്യത്തിൽ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ച ശേഷമാകും പത്താം ക്ലാസ് ഫലം എത്തുകയെന്നും പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ അഞ്ച് വർഷങ്ങളിലും പത്താം ക്ലാസ് ഫലത്തിന് മുമ്പ് തന്നെ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രത്യേക ചട്ടമൊന്നുമില്ലെങ്കിലും അങ്ങനെയൊരു രീതിയാണ് പിന്തുടർന്നിരുന്നത്. അതുപോലെ തന്നെ അപ്രതീക്ഷിതമായി റിസൾട്ട് പ്രഖ്യാപിച്ച് അമ്പരിപ്പിച്ച ചരിത്രവും സിബിഎസ്ഇക്കുണ്ട്. 2019 ൽ റിസൾട്ട് പ്രഖ്യാപിക്കുന്നതിന് രണ്ട് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് റിസർട്ട് പ്രഖ്യാപനമുണ്ടാകുമെന്ന വിവരം സ്കൂളുകളെ അറിയിച്ചത്. ഫലപ്രഖ്യാപനത്തിനായി അറിയിച്ച തീയതിക്ക് രണ്ടാഴ്ച മുമ്പായിരുന്നു ഇപ്രകാരം അപ്രതീക്ഷിതമായ ഫലപ്രഖ്യാപനം.
കോവിഡ് പശ്ചാത്തലത്തിൽ നിരവധി പ്രതിസന്ധികൾക്ക് നടുവിലായിരുന്നു ഇത്തവണ പരീക്ഷകൾ നടന്നത്. സാധാരണ മെയ്-ജൂണ്‍ മാസങ്ങളിൽ പ്രഖ്യാപിക്കേണ്ട റിസൾട്ട് പരീക്ഷകൾ വൈകിയത് കൊണ്ട് വൈകുകയായിരുന്നു. എപ്പോഴാകും ഫലപ്രഖ്യാപനം എന്ന് പ്രവചിക്കാനാകില്ലെങ്കിലും ജൂലൈ 15നകം റിസള്‍ട്ട് പ്രഖ്യാപനമുണ്ടാകുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടുമില്ല.അതുകൊണ്ട് തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റിൽ നിരന്തരം പരിശോധിക്കുന്നത് നല്ലതായിരിക്കും.
TRENDING:Covid 19 | രോഗബാധിതനായ അമിതാഭ് ബച്ചന് ട്രോൾ; കയ്യടിച്ചാൽ വൈറസ് പ്രഭാവം കുറയുമെന്ന പഴയ ട്വീറ്റ് വൈറലാകുന്നു [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]Rajasthan Political Crisis | രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; നിയമസഭാംഗങ്ങളുടെ യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടുനിൽക്കും [NEWS]സിബിഎസ്ഇ കോടതിയിൽ പറഞ്ഞ തീയതി അടുത്തു വരുന്ന സാഹചര്യത്തിൽ അങ്ങനെ പ്രഖ്യാപനം വന്നാൽ ഏത് റിസൾട്ട് ആകും ആദ്യം വരിക എന്ന സംശയമാണ് ഉയരുന്നത്. അത് കാത്തിരുന്ന് തന്നെ അറിയണം. അതുവരെ
cbse.nic.in , cbseresults.nci.in എന്ന സൈറ്റുകൾ നിരന്തരം പരിശോധിക്കുക.
മുൻ കാലങ്ങളിൽ ഫലങ്ങൾ പ്രസിദ്ധീകരിച്ച തീയതികൾ2019- പ്ലസ് ടു (മെയ് 2), പത്താം ക്ലാസ് (മെയ് 6)
2018- പ്ലസ് ടു (മെയ് 26), പത്താം ക്ലാസ് (മെയ് 29)
2017- പ്ലസ് ടു (മെയ് 28), പത്താം ക്ലാസ് (ജൂൺ 3)
2016- പ്ലസ് ടു (മെയ് 21), പത്താം ക്ലാസ് (മെയ് 28)
2015- പ്ലസ് ടു (മെയ് 25), പത്താം ക്ലാസ് (മെയ് 28)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.