• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

അവിശ്വാസം തള്ളി; ആത്മവിശ്വാസത്തോടെ മോദി

Malayalam.news18.com | July 20, 2018, 11:21 PM IST
facebook Twitter google Linkedin
Last Updated July 20, 2018
auto-refresh

Highlights

LIVE: ബി.ജെ.പിക്കാര്‍ രാമനെയും കൃഷ്ണനെയും കുറിച്ചു മാത്രമെ പറയുന്നുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ. മഹാഭാരതത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല. രാമന്‍ എപ്പോഴും നിങ്ങള്‍ക്ക് രാഷ്ടീയ ആയുധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതിനെ നിശിതമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്. രാഹുല്‍ ചിപ്‌കോ പ്രസ്ഥാനത്തെ അനുസ്മരിപ്പിക്കുകയാണ്. ചിപ്‌കോ പ്രസ്ഥാനകാലത്ത് അതിന്റെ പ്രവര്‍ത്തകര്‍ മരത്തെ കെട്ടിപ്പിടിച്ചതുപോലെയാണ് രാഹുല്‍ സഭയില്‍ പെരുമാറിയതെന്നും രാജ്‌നാഥ് കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതിന്റെ പേരില്‍ രാഹുലിനെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ താന്‍ ഖാര്‍ഗയെ കെട്ടിപ്പിടിക്കാമെന്നായിരുന്നു രാജ്‌നാഥ് സിംങിന്റെ മറുപടി.

അതേസമയം അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ചന്ദ്രശേഖര്‍ റാവുവിന്റെ തെലുങ്കാന രാഷ്ട്ര സമിതി പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.

സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും ചര്‍ച്ചയിലൂടെ തുറന്നുകാട്ടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കര്‍ഷക പ്രശ്‌നങ്ങള്‍, ദളിത് പ്രക്ഷോഭം, ആള്‍ക്കൂട്ടക്കൊല, സാമ്പത്തിക പ്രതിസന്ധി, വിദേശനയം തുടങ്ങിയ വിഷയങ്ങളാകും സര്‍ക്കാരിനെതിരെ പ്രധനമായും ഉന്നയിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഐക്യം കൂടുതല്‍ ശക്തമാക്കുക എന്നതും പ്രതിപക്ഷത്തിന്റെ ലക്ഷ്യമാണ്.

2003 നു ശേഷം ഇതാദ്യമായാണ് ലോക്‌സഭയില്‍ അവിശ്വാസപ്രമേയം വരുന്നത്.നിലവിലെ അംഗബലം അനുസരിച്ചു അവിശ്വാസ പ്രമേയത്തിന് ചര്‍ച്ചക്ക് അപ്പുറത്തേക്ക് ആയുസില്ല. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ടത് 268 അംഗങ്ങളുടെ പിന്തുണ.273 അംഗങ്ങളുള്ള ബി.ജെ.പിക്ക് 37 അംഗങ്ങളുള്ള അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അമിത്ഷാ ഉദ്ധവ് താക്കറേയുമായി ചര്‍ച്ച നടത്തി ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയുടെ പിന്തുണയും ഉറപ്പാക്കിയ സാഹചര്യത്തില്‍ മൊത്തം 349 വോട്ടുകള്‍ ആണ് ബിജെപി പ്രതീക്ഷിക്കുന്നത്. വ്യക്തമായ മുന്‍തൂക്കം ഇപ്പോള്‍ തന്നെ എന്‍ഡിഎയ്ക്കുളളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല.

സംയുക്ത പ്രതിപക്ഷത്തിന് 147 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 170 ല്‍ താഴെ വോട്ട്. രാവിലെ 11 ന് തന്നെ പ്രമേയം പരിഗണിക്കും. ചര്‍ച്ചക്ക് ശേഷം വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മറുപടി പ്രസംഗം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതായിരിക്കും .

ചര്‍ച്ചക്കായി ബിജെപിക്ക് മൂന്നുമണിക്കൂര്‍ 33 മിനിറ്റ് സമയം അനുവദിച്ചപ്പോള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ ടിഡിപിക്ക് കിട്ടിയത് 13 മിനിറ്റാണ്. കോണ്‍ഗ്രസിന് 38 മിനിറ്റും ബിജെഡിക്ക് 15 മിനിറ്റും അണ്ണാഡിഎംകെയ്ക്ക് 29 മിനിറ്റും ശിവസേനയ്ക്ക് 14 മിനിറ്റും സിപിഎമ്മിന് 7 മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്.

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്.

 

 
11:14 pm (IST)

Load More