"ആളുകളെ മരിക്കാനായി ഗ്യാസ്‌ ചേംബറിലേക്ക്‌ വിടുന്ന ഏതെങ്കിലും രാജ്യമുണ്ടോ'മാൻഹോൾ തൊഴിലാളികൾക്കുവേണ്ടി സുപ്രീം കോടതി

സ്വതന്ത്ര്യം കിട്ടി ഇത്രയും വർഷമായിട്ടും രാജ്യത്ത് തൊട്ടുകൂടായ്മ നിലനിൽക്കുണ്ടെന്നും, നിരോധനം നടപ്പായോ എന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും സുപ്രീം കോടതി

news18-malayalam
Updated: September 19, 2019, 11:45 AM IST
Supreme Court
  • Share this:
ന്യൂഡൽഹി: മാൻഹോൾ വൃത്തിയാക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണണമെന്ന് സുപ്രീം കോടതി. മറ്റൊരു രാജ്യത്തും മാൻഹോൾ ശുചീകരണ തൊഴിലാളികൾക്ക് ഇത്തരമൊരു അവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വതന്ത്ര്യം കിട്ടി ഇത്രയും വർഷമായിട്ടും രാജ്യത്ത് തൊട്ടുകൂടായ്മ നിലനിൽക്കുണ്ടെന്നും, നിരോധനം നടപ്പായോ എന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. മാൻഹോൾ ശുചീകരണ തൊഴിലാളികൾക്ക് മാസ്ക്, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ സംരക്ഷണ സംവിധാനങ്ങൾ ഉറപ്പാക്കാൻ നടപടിയെടുക്കാത്തതിനെ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. പട്ടിക വിഭാഗ നിരോധന നിയമത്തിലെ വ്യവസ്ഥകൾ പരിഷ്ക്കരിച്ച സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ പുനഃപരിശോധന ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്.

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിട്ടതിനുശേഷവും രാജ്യത്ത് തൊട്ടുകൂടായ്മയും വിവേചനവും നിലനിൽക്കുന്നുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിനോടാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. എന്തുകൊണ്ടാണ് അവർക്ക് മാസ്ക്കും ഓക്സിജൻ സിലിണ്ടറും നൽകാത്തതെന്ന് കോടതി ചോദിച്ചു. ഗ്യാസ് ചേംബറുകളിലേക്ക് ആളുകളെ മരിക്കാനായി വിടുന്ന ഈ രീതി ലോകത്ത് മറ്റൊരു രാജ്യത്തും കാണില്ല. എല്ലാ മാസവും ഇത്തരത്തിൽ നാലും അഞ്ചും പേരാണ് രാജ്യത്ത് മരിക്കുന്നതെന്നും സുപ്രീം കോടതി പറഞ്ഞു.

Exclusive Interview | ഹിന്ദി ഭാഷയെ ബഹുമാനിക്കേണ്ടത് രാജ്യത്തെ ഓരോരുത്തരുടേയും കടമ: യോഗി ആദിത്യനാഥ്

എല്ലാ മനുഷ്യരും ഒരുപോലെയാണെന്നാണ് ഭരണഘടന പറയുന്നത്. എന്നാൽ ഇവിടെ എല്ലാവർക്കും തുല്യമായ സൌകര്യങ്ങൾ അധികൃതർ ലഭ്യമാക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ആളുകളെ മാൻഹോളുകളിലേക്ക് അയയ്ക്കുന്നത് തീർത്തും മനുഷ്യത്വരഹിതമാണെന്നും സുപ്രീം കോടതി പറഞ്ഞു.

എന്നാൽ അധികാരികളുടെ പിഴവിന് നഷ്ടപരിഹാരം ഈടാക്കുന്ന നിയമം രാജ്യത്ത് ഇല്ലാത്തതാണ് യഥാർഥ പ്രശ്നമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. വഴികളിലെ കുഴികളിൽ വീണും മനുഷ്യർക്ക് ജീവൻ നഷ്ടമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നടപടിയെടുക്കാൻ മജിസ്ട്രേറ്റിന് അധികാരമുണ്ട്. എന്നാൽ ആരും സ്വമേധയാ കേസ് എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
First published: September 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading