ഇന്റർഫേസ് /വാർത്ത /India / ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കമിതാവിനെ പിരിയുന്നത് നിയമപ്രകാരം കുറ്റകരമല്ലെന്ന് ഹൈക്കോടതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കമിതാവിനെ പിരിയുന്നത് നിയമപ്രകാരം കുറ്റകരമല്ലെന്ന് ഹൈക്കോടതി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

പ്രായപൂർത്തിയായ വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റമായി കാണാനാകില്ലെന്നും കോടതി

  • Share this:

    ന്യൂഡൽഹി: ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കമിതാവിനെ പിരിയുന്നത് നിയമപ്രകാരം കുറ്റകരമല്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയായ വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

    ലൈംഗിക ബന്ധത്തിനു ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയ വ്യക്തി തന്നെ ബലാൽസംഗം ചെയ്തു എന്നാരോപിച്ച് ഒരു സ്ത്രീ നല്കിയ ബലാത്സംഗ കേസ് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പ്രായപൂർത്തിയായ വ്യക്തിക്ക് ലൈംഗിക ബന്ധം നിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ട് പരസ്പര സമ്മതത്തോടെ ലൈംഗികമായി ബന്ധപെട്ടാൽ അത് കുറ്റകരമല്ല.

    വിവാഹവാഗ്ദാനം നല്കി 2016 -ൽ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പൊലീസിൽ പരാതി നല്കിയത്. അമ്മയെ കാണാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നായിരുന്നു പരാതി.

    ആദ്യത്തെ ലൈംഗിക ബന്ധം കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം ഇരുവരും ഉഭയസമ്മതപ്രകാരം വീണ്ടും ഒരു ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി ബന്ധപ്പെട്ടതായും കോടതി കണ്ടെത്തി. അതിനാൽ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

    First published:

    Tags: Court, Crime, Delhi high court, Sex, Sexual relationship