LockDown| ലോക്ക്ഡൗണിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളികൾ എത്രയെന്ന് അറിയില്ലെന്ന് കേന്ദ്ര സർക്കാർ

ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ മറുപടി.

News18 Malayalam | news18-malayalam
Updated: September 14, 2020, 3:38 PM IST
LockDown| ലോക്ക്ഡൗണിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളികൾ എത്രയെന്ന് അറിയില്ലെന്ന് കേന്ദ്ര സർക്കാർ
news18
  • Share this:
ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിനിടയിൽ എത്ര ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചെന്ന് അറിയില്ലെന്ന് കേന്ദ്ര സർക്കാർ. കണക്കില്ലാത്തതിനാൽ ഇവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമോ നഷ്ടപരിഹാരമോ നൽകാൻ സാധിക്കില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. അറുപത്തിയെട്ട് ദിവസം നീണ്ടു നിന്ന ആദ്യ ലോക്ക്ഡൗണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഇതര സംസ്ഥാന തൊഴിലാളികാണ് മരണപ്പെട്ടത്.

ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ മറുപടി.

You may also like:കോടതിയലക്ഷ്യ കേസ്; 'പിഴ അടയ്ക്കുന്നതിനർഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല': പ്രശാന്ത് ഭൂഷൺ

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാടുകളിലേക്ക് മടങ്ങുന്നതിനിടെ നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിലും മറ്റുമായി മരിച്ചിരുന്നു. 1.04 കോടി തൊഴിലാളികളാണ് രാജ്യത്തെമ്പാടുമായി നാടുകളിലേക്ക് മടങ്ങിയത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ 32.4 ലക്ഷം പേർ തിരിച്ചെത്തി. ബിഹാർ(15), രാജസ്ഥാൻ(13) തുടങ്ങിയ സംസ്ഥാനങ്ങളാണ് പിന്നീടുള്ളത്.

മെയ് ഒന്നു മുതൽ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി 4,611 ശ്രമിക് ട്രെയിനുകൾ ഓടി.

You may also like:പത്ത് മിനിറ്റ് താമസിച്ചു; നീറ്റ് എഴുതാൻ 24 മണിക്കൂറിൽ 700 കിലോമീറ്റർ യാത്ര ചെയ്ത വിദ്യാർഥിക്ക് പരീക്ഷ നഷ്ടമായി

ലോക്ക്ഡൗണിനെ തുടർന്ന് നടന്നും സ്വകാര്യവാഹനങ്ങളിലുമാണ് ഭൂരിഭാഗം തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിച്ചത്. ഇവരിൽ പലരും യാത്രാ മധ്യേ അപകടങ്ങളിൽ പെട്ടു. നാട്ടിലേക്ക് മടങ്ങുന്നതിനിടയിൽ റെയിൽവേ ട്രാക്കിൻ വിശ്രമിച്ച 17 പേർ ട്രെയിൻ കയറി കൊല്ലപ്പെട്ടിരുന്നു. 

നൂറിന് മുകളിൽ പേർ ഇത്തരത്തിൽ അപകടത്തിൽ മരണപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. നൂറ് കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടങ്ങളെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ മാത്രമാണിത്. അതിനാൽ തന്നെ മരണ സംഖ്യ ഇതിലും കൂടുതലായിരിക്കും.
Published by: Naseeba TC
First published: September 14, 2020, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading