• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

അലോക് വർമ്മക്കെതിരായ ആരോപണങ്ങളിൽ തെളിവില്ല: ജസ്റ്റിസ് എ.കെ. പട്നായിക്

news18india
Updated: January 12, 2019, 3:31 PM IST
അലോക് വർമ്മക്കെതിരായ ആരോപണങ്ങളിൽ തെളിവില്ല: ജസ്റ്റിസ് എ.കെ. പട്നായിക്
news18india
Updated: January 12, 2019, 3:31 PM IST
ന്യൂഡൽഹി : മുൻ സിബിഐ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്ന് ജസ്റ്റിസ് എ.കെ.പട്നായിക്.സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ തിടുക്കത്തിൽ പുറത്താക്കിയ കേന്ദ്ര നടപടിയെ കൂടുതൽ സംശയത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

പ്രധാനമന്ത്രി അധ്യക്ഷനായ സമിതി അതീവ തിടുക്കത്തിൽ ആണ് വർമ്മയെ മാറ്റിയതെന്നും ഇദ്ദേഹത്തിനെതിരായ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് പട്നായിക് അറിയിച്ചിട്ടുണ്ട്. ഇതിനിടെ രാകേഷ് അസ്താനയ്ക്ക് എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ സമ്മർദ്ധം ചെലുത്തി സിവിസി കെ.വി. ചൗധരി അലോക് വർമ്മയെ കണ്ടതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Also Read-സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമ്മ രാജിവച്ചു

വർമ്മയ്ക്ക് എതിരായ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയത് മുൻ ജഡ്ജിഎ കെ പട്നായിക്കിനെ ആയിരുന്നു. വർമ്മയ്ക്ക് എതിരായ അഴിമതി ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ഒരു ദേശിയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പട്നായിക് വ്യക്തമാക്കിയത്.

Also Read-സിബിഐ താത്കാലിക ഡയറക്ടറായി എം നാഗേശ്വർ റാവു ചുമതലയേറ്റു

കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ താൻ കണ്ടെത്തിയതല്ല..സി വി സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അലോക് വർമ്മയ്ക്ക് എതിരെ പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ തീരുമാനമെടുത്തത് അതീവ തിടുക്കത്തിലാണ്. സെലക്ഷൻ സമിതി സ്വന്തം നിലയിൽ തീരുമാനം എടുക്കണമായിരുന്നുവെന്നാണ് പട്നായിക് അഭിപ്രായപ്പെട്ടത്. പട്നായികിന്റെ പ്രതികരണം എത്തിയതോടെ റഫാലിൽ അന്വേഷണം ഭയന്ന് കേന്ദ്രസർക്കാർ വർമ്മയെ ഇരയാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം അലോക് വർമ്മയ്ക്ക് എതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീരവ് മോഡിയെയും വിജയ് മല്യയെയും സഹായിക്കാൻ ശ്രമിച്ചു എന്നതടക്കം ആറ് ആരോപണങ്ങളിലാണ് അന്വേഷണം.
Loading...

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...