News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 4, 2021, 1:31 PM IST
Munawar Faruqui (Image: Twitter)
ഇൻഡോർ: രണ്ട് ദിവസം മുമ്പാണ് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്റ്റാൻഡ്അപ് കൊമേഡിയൻ മുനവർ ഫാറൂഖിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഡോറിലെ ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ ഗൗർ നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി. അറസ്റ്റിന് രണ്ടു ദിവസങ്ങൾക്ക് ശേഷം മുനവർ ഫാറൂഖിക്കെതിരെ തെളിവില്ലെന്ന് പൊലീസ്.
ഹിന്ദു ദൈവങ്ങളെയോ അമിത് ഷായെയോ
മുനവർ ഫാറൂഖി അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളൊന്നുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇൻഡോർ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച്ചാണ് ഏകലവ്യ ഗൗറിന്റെ പരാതിയിൽ ഫാറൂഖിയും അദ്ദേഹത്തിന്റെ നാല് അസോസിയേറ്റ്സും അറസ്റ്റിലാകുന്നത്. ഹിന്ദു ദൈവങ്ങൾക്കെതിരെ ഫാറൂഖി നിരന്തരം അധിക്ഷേപം നടത്തുന്നു എന്നായിരുന്നു പരാതി. ഫാറൂഖിയുടെ പരിപാടിയെ കുറിച്ച് അറിഞ്ഞ് താനും ടിക്കറ്റ് എടുത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ അദ്ദേഹം ഹിന്ദു ദൈവങ്ങളേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധിക്ഷേപിച്ചു. എന്നായിരുന്നു ഫാറൂഖിയുടെ അറസ്റ്റിന് ശേഷം ഗൗർ പ്രതികരിച്ചത്.
ഇൻഡോറിലെ 56 ദൂക്കാൻ ഏരിയയിലാണ് പരിപാടി നടന്നത്. ഫാറൂഖിക്ക് പുറമേ, എഡ് വിൻ ആന്റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയാണ് സെക്ഷൻ 295 എ, 298, 269, 188, 34 എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.
You may also like:ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല; പഴയ മുതലാളിയെ കൊല്ലുമെന്ന് യുവാവ്
ഫാറൂഖിക്ക് പിന്തുണയുമായി പ്രമുഖ സ്റ്റാൻഡ് അപ് കൊമേഡിയൻമാരായ വീർ ദാസ്, വരുൺ ഗ്രോവർ, കനീസ് സുർഖ, അഗ്രിമ ജോഷ്വ, രാഹുൽ സുബ്രഹ്മണ്യൻ, രോഹൻ ജോഷി, എന്നിവർ രംഗത്തെത്തിയിരുന്നു.
You may also like:മദ്യപിച്ചതോടെ പ്രിയ ഗായികയോടുള്ള ഇഷ്ടം കൂടി; ടൈറ്റാനിക് ഗായികയുടെ പേര് സ്വീകരിച്ച് യുവാവ്
അതേസമയം, ഫാറൂഖിയുടെ പരിപാടിക്കിടെ നടന്ന സംഭവങ്ങളെ വിശദീകരിച്ച് സാക്ഷിയായ യുവതിയുടെ വീഡിയോയും പുറത്തു വന്നിരുന്നു. പരിപാടിക്കിടെ ചിലർ സ്റ്റേജിൽ കയറി ഫാറൂഖിയിൽ നിന്നും മൈക്ക് തട്ടിയെടുത്ത് തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും ഇസ്ലാമിനെ എന്തുകൊണ്ട് പരിഹസിക്കുന്നില്ലെന്നും ആക്രോശിച്ചതായാണ് യുവതി പറയുന്നത്.
തനിക്ക് ആരുടേയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശമില്ലെന്ന് വിശദീകരിച്ച ഫാറൂഖി സദസ്സിനെ ശാന്തമാക്കിയതായും ജനോഷ ആഗ്നസ് എന്ന യുവതി പറയുന്നു. സംഘം പിരിഞ്ഞു പോയി അൽപ്പ സമയത്തിനു ശേഷം ഒരു കൂട്ടം ആളുകൾ വീണ്ടും വേദിയിലേക്ക് കടന്നു വന്നു. പിന്നാലെ പൊലീസും എത്തി ഫാറൂഖിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും യുവതി പറയുന്നു.
ഇൻഡോറിൽ നടന്ന പരിപാടിയിൽ ഫാറൂഖി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും യുവതി വ്യക്തമാക്കുന്നു.
Published by:
Naseeba TC
First published:
January 4, 2021, 1:31 PM IST