നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • CBSE class XII exams | CISCE, CBSE പ്ലസ് ടു പരീക്ഷ റദ്ദാക്കി

    CBSE class XII exams | CISCE, CBSE പ്ലസ് ടു പരീക്ഷ റദ്ദാക്കി

    പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്നും ഇത് വലിയ ആശ്വാസമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

    representative image

    representative image

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ഈ വർഷത്തെ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. ഈ വർഷം സി ബി എസ് ഇ, സി‌ ഐ എസ്‌ സി ‌ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

      പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെക്കുറിച്ച് സർക്കാർ പരിഗണിക്കുന്ന എല്ലാ ഓപ്ഷനുകളും യോഗത്തിൽ പ്രധാനമന്ത്രി മോദി അറിയിച്ചു.\

      Government of India has decided to cancel the Class XII CBSE Board Exams. After extensive consultations, we have taken a decision that is student-friendly, one that safeguards the health as well as future of our youth. https://t.co/vzl6ahY1O2



      പോസ്റ്റ് കോവിഡ് -19 സങ്കീർണതകൾ കാരണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ആശുപത്രിയിലായതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. വിദ്യാർത്ഥികളുടെ താൽപര്യപ്രകാരമാണ് പരീക്ഷ റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്നും ഇത് വലിയ ആശ്വാസമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.



      അതേസമയം, ചില വിദ്യർത്ഥികൾ പരീക്ഷയെഴുതാൻ താൽപര്യം പ്രകടിപ്പിച്ചാൽ സാഹചര്യങ്ങൾ അനുകൂലമായാൽ അവർക്ക് പരീക്ഷയെഴുതാൻ സാഹചര്യം ഒരുക്കി നൽകുമെന്നും സർക്കാർ പറഞ്ഞു. കോവിഡ് ഇന്ത്യയിലെ വിദ്യാഭ്യാസ കലണ്ടറിനെയും ബാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

      ഫേസ്ബുക്കിൽ കണ്ടുമുട്ടിയ കാമുകിയെ തേടിപ്പോയ കാമുകൻ പാകിസ്ഥാനിൽ കുടുങ്ങി; നാലു വർഷത്തിനു ശേഷം ഇന്ത്യയ്ക്ക് കൈമാറി

      ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഉള്ളവരുമായി കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് വിദ്യാർത്ഥി സൗഹൃദ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവിലെ ഉത്കണ്ഠ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

      ഉദ്യോഗസ്ഥരുടെ വിശദമായ വിഷയാവതരണം അവലോകനം ചെയ്ത ശേഷമാണ് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയത്. സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാവരുമായും കൂടിയാലോചിച്ച് ആയിരുന്നു ഉദ്യോഗസ്ഥർ വിഷയം അവതരിപ്പിച്ചതെന്ന് സർക്കാർ പറഞ്ഞു.
      Published by:Joys Joy
      First published:
      )}