• HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക്ഡൗണിനു ശേഷമുള്ള ട്രയിൻ സർവീസ്: അന്തിമതീരുമാനം ആയിട്ടില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിർദ്ദേശം

ലോക്ക്ഡൗണിനു ശേഷമുള്ള ട്രയിൻ സർവീസ്: അന്തിമതീരുമാനം ആയിട്ടില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിർദ്ദേശം

രുമാനങ്ങൾ എടുക്കുന്ന മുറക്ക് അവ കൃത്യമായി എല്ലാവരെയും അറിയിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗണിനു ശേഷം ട്രയിൻ സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്കുള്ള പ്രോട്ടോകോൾ എന്ന രീതിയിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു.

    ചില പ്രത്യേക തിയതികളിൽ സർവീസുകൾ പുനരാരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണവും റിപ്പോർട്ടുകളിൽ പരാമർശിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

    You may also like:മരണസംഖ്യ ലക്ഷത്തിലേക്ക്; യുഎസിൽ മരിച്ചത് 16,691 പേർ; ഇറ്റലിയിൽ 18,279 മരണം [NEWS]'തബ്‌ലീഗ് പ്രവർത്തകർക്ക് കോവിഡ്' വ്യാജപ്രചാരണം: വാട്സാപ്പ് അഡ്മിൻമാരടക്കം പത്തുപേർ പിടിയിൽ
    [NEWS]
    COVID 19| മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97 [NEWS]

    മേല്പറഞ്ഞ കാര്യങ്ങളിൽ അവസാന തീരുമാനം ഇനിയും കൈകൊണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അനവസരത്തിൽ ഈ വിഷയങ്ങളിൽ നൽകുന്ന ചില റിപ്പോർട്ടുകൾ ജനങ്ങളുടെ ഇടയിൽ ഊഹാപോഹങ്ങൾക്ക്‌ കാരണമാകും. ഈ സാഹചര്യത്തിൽ അത്തരം റിപ്പോർട്ടുകൾ വരാതെ നോക്കണമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.





    ലോക്ക്ഡൗണിനു ശേഷമുള്ള ട്രയിൻ യാത്രയ്ക്കായി റെയിൽവേ അതിനോട് ചേർന്നുനിൽക്കുന്ന എല്ലാവരുടെയും പ്രത്യേകിച്ച് യാത്രക്കാരുടെ താല്പര്യത്തിന് അനുസരിച്ചുള്ള മികച്ച പ്രായോഗിക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ആയിരിക്കും.
    തീരുമാനങ്ങൾ എടുക്കുന്ന മുറക്ക് അവ കൃത്യമായി എല്ലാവരെയും അറിയിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

    Published by:Joys Joy
    First published: