'പെണ്‍കുഞ്ഞുങ്ങളില്ലാത്ത ഉത്തരകാശി' ഉത്തരാഖണ്ഡിലെ 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും പിറന്നില്ല

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മൂന്നു മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും പിറന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്

news18
Updated: July 21, 2019, 11:23 PM IST
'പെണ്‍കുഞ്ഞുങ്ങളില്ലാത്ത ഉത്തരകാശി' ഉത്തരാഖണ്ഡിലെ 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും പിറന്നില്ല
no girl
  • News18
  • Last Updated: July 21, 2019, 11:23 PM IST
  • Share this:
ഡെറാഡൂണ്‍: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയിലൂടെ പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുമ്പോള്‍ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മൂന്നു മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും പിറന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്. 132 ഗ്രാമങ്ങളിലാണ് കഴിഞ്ഞ മൂന്നുമാസ കാലയളവിനുള്ളില്‍ ഒരു പെണ്‍കുട്ടി പോലും പിറന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉത്തരകാശിയിലെ 132 ഗ്രാമങ്ങളില്‍ 216 കുട്ടികളാണ് പിറന്നത്. എന്നാല്‍ ഇതില്‍ ഒറ്റപെണ്‍കുട്ടിയും ഇല്ലെന്നതാണ് ഞെട്ടിക്കുന്ന സത്യം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: ബില്ല് 128 കോടി രൂപ; ഷോക്ക് മാറും മുന്നേ തുകയടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ കട്ട് ചെയ്ത് വൈദ്യുതി ബോര്‍ഡ്

'ഒരുപെണ്‍കുട്ടി പോലും പിറക്കാത്ത പ്രദേശങ്ങള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണ്. സംഭവത്തിനു പിന്നിലെ കാരണം പുറത്തുകൊണ്ടുവരാന്‍ വിശധമായ സര്‍വേയും പഠനവും നടത്തും' ജില്ലാ മജിസ്‌ട്രേറ്റ് ഡേ. ആശിഷ് ചൗഹാന്‍ പറഞ്ഞു.

പ്രദേശത്തെ ആശ വര്‍ക്കാര്‍മാരുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്താണ് സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. ഗംഗോത്രി എംഎല്‍എ ഗോപാല്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച സാമൂഹിക പ്രവര്‍ത്തകയായ കല്‍പ്പന താക്കൂര്‍ ഒരു പെണ്‍കുട്ടി പോലും പിറന്നില്ലെന്നത് പെണ്‍ ഭ്രൂണഹത്യയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പറഞ്ഞു.

'മൂന്നു മാസത്തിനിടെ ഒരു പെണ്‍കുട്ടിയും പിറന്നില്ലെന്നത് യാദൃശ്ചികതയായി കാണാന്‍ കഴിയില്ല. ഇത് പെണ്‍ഭ്രൂണഹത്യയിലേക്കാണ് കൃത്യമായി വിരല്‍ചൂണ്ടുന്നത്. സര്‍ക്കാരും ജില്ലാ ഭരണകൂടവും ഇവിടെ യാതൊരു പ്രവര്‍ത്തനവും നടത്തുന്നില്ല' കല്‍പ്പന താക്കൂര്‍ ആരോപിച്ചു.

First published: July 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading