HOME /NEWS /India / 'വിശ്വാസം തെളിയിക്കാൻ കൂട്ടം കൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ല'; കേരളത്തിലെ കോവിഡ് വ്യാപനം ഉദാഹരണമാക്കി കേന്ദ്ര ആരോഗ്യമന്ത്രി

'വിശ്വാസം തെളിയിക്കാൻ കൂട്ടം കൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ല'; കേരളത്തിലെ കോവിഡ് വ്യാപനം ഉദാഹരണമാക്കി കേന്ദ്ര ആരോഗ്യമന്ത്രി

ഡോ. ഹർഷ വർധൻ

ഡോ. ഹർഷ വർധൻ

ആഗസ്റ്റ് 22 നും സെപ്റ്റംബർ 2നും ഇടയിലായി നടന്ന ഓണാഘോഷച്ചടങ്ങുകളാണ് കേരളത്തിൽ രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കിയത്' എന്നായിരുന്നു വാക്കുകൾ

  • Share this:

    ന്യൂഡൽഹി: ഉത്സവ സീസണുകൾ എത്താനിരിക്കെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ. ഉത്സവ ചടങ്ങുകളോട് അനുബന്ധിച്ച് ആളുകൾ കൂട്ടം കൂടുന്നത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന് ആശങ്ക വ്യക്തമാക്കിയാണ് മന്ത്രിയുടെ പ്രതികരണം. പ്രതിവാര പരിപാടിയായ 'സണ്‍ഡേ സംവാദിൽ' സംസാരിക്കവെയാണ് നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ടുള്ള ആഘോഷങ്ങൾ പലയിടത്തും രോഗവ്യാപനം വർധിപ്പിച്ചെന്ന കാര്യം ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

    Also Read-സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു; ബീച്ചുകൾ തുറക്കുന്നത് നവംബർ ഒന്നിന്; അറിയേണ്ട കാര്യങ്ങൾ

    'നമ്മുടെ വിശ്വാസം തെളിയിക്കാൻ ഉത്സവങ്ങൾ വലിയ ആഢംബരമായും ധാരാളം ആളുകൾ ഒത്തുകൂടിയും നടത്തണമെന്ന് ഒരു ദൈവവും ഒരു മതവും ആവശ്യപ്പെടുന്നില്ല. ഉത്സവച്ചടങ്ങുകൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ കേന്ദ്രം ഇറക്കിയിട്ടുണ്ടെങ്കിൽ പോലും ഇതിൽ വീഴ്ചയുണ്ടാകുന്നതാണ് ആശങ്ക ഉയർത്തുന്നത്. രോഗവ്യാപനം കുത്തനെ ഉയരുന്നതിനാണ് ഈ വീഴ്ചകൾ കാരണമാകുന്നത്' എന്നായിരുന്നു വാക്കുകൾ.

    Also Read-അഞ്ചുവയസുകാരിയായ മകൾ സിവയ്ക്ക് ബലാത്സംഗ ഭീഷണി; ധോണിയുടെ ഫാംഹൗസിൽ സുരക്ഷ വർധിപ്പിച്ചു

    ഇതിന് ഉദാഹരണമായി അദ്ദേഹം എടുത്തു പറഞ്ഞത് കേരളത്തെയാണ്. 'കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണുണ്ടാകുന്നത്. നിലവിലെ സജീവ കേസുകളിൽ 60% കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് 22 നും സെപ്റ്റംബർ 2നും ഇടയിലായി നടന്ന ഓണാഘോഷച്ചടങ്ങുകളാണ് രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കിയത്' എന്നായിരുന്നു വാക്കുകൾ

    Also Read-സംസ്ഥാന ചലച്ചിത്ര അവാർഡ്; മരയ്ക്കാറും മാമാങ്കവും മൂത്തോനുമടക്കം 119 ചിത്രങ്ങൾ മത്സരത്തിൽ

    കേരളം മാത്രമല്ല ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരമൊരു സാഹചര്യം തന്നെയാണ്. തെലങ്കാനയിലെ 50-60% കോവിഡ് കേസുകൾ ആഗസ്റ്റിൽ നടന്ന ചില ഉത്സവ ആഘോഷങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഗണേശ് ചതുർഥി, ഓണം തുടങ്ങിയ ഉത്സവങ്ങൾ ആഘോഷിച്ച സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിലും മരണങ്ങളിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബറിലെ ദുർഗപൂജ ആഘോഷങ്ങൾക്ക് മുന്നോടിയായി വേണ്ട നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ പശ്ചിമ ബംഗാളിലും ഇത്തരത്തിൽ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

    നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഉത്സവങ്ങൾ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ രേഖയും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

    First published:

    Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus, കൊറോണ