HOME » NEWS » India » NO GOOD HINDU WOULD WANT RAM TEMPLE AT AYODHYA SAYS SHASHI THAROOR

'നല്ല ഹിന്ദുക്കൾ' അയോധ്യയിൽ രാമക്ഷേത്രം ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂർ

News18 Malayalam
Updated: October 15, 2018, 4:22 PM IST
'നല്ല ഹിന്ദുക്കൾ' അയോധ്യയിൽ രാമക്ഷേത്രം ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂർ
ശശി തരൂർ
  • Share this:
ന്യൂഡൽഹി: അയോധ്യയിലെ തർക്കപ്രദേശത്ത് രാമക്ഷേത്രം നിർമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, മറ്റൊരാളുടെ ആരാധനാസ്ഥലം തകർത്ത് അവിടെ രാമക്ഷേത്രം നിർമിക്കണമെന്ന് 'നല്ല ഹിന്ദുക്കൾ' ആഗ്രഹിക്കില്ല എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ചെന്നൈയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് ശശിതരൂരിന്റെ പ്രതികരണം.

രാജിവച്ചവരെ തിരിച്ചെടുക്കില്ല; മോഹന്‍ലാലിനെതിരെ പ്രവര്‍ത്തിച്ചവർ നടപടി നേരിടേണ്ടിവരും

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിക്കുകയാണെന്നും തരൂർ ആരോപിച്ചു. 'വരും മാസങ്ങളിൽ അശുഭകരമായകാര്യങ്ങൾക്കായി നാം തയാറായിരിക്കണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ മതവികാരം ചൂടുപിടിപ്പിക്കാനും കലാപത്തിനുമൊക്കെ ശ്രമമുണ്ടായേക്കാം' - ശശി തരൂർ പറഞ്ഞു.

വ്രതം നോറ്റത് 12 വര്‍ഷം; രേഷ്മ ശബരിലയില്‍ എത്തുന്നത് വിപ്ലവകാരിയായല്ല, യഥാര്‍ഥ വിശ്വാസിയായി

മതപരമായ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നത് ആശങ്കാകരമാണെന്ന് വ്യക്തമാക്കിയ തരൂർ, കോൺഗ്രസ് തെറ്റുകൾ അംഗീകരിക്കാൻ തയാറാണെന്നും വ്യക്തമാക്കി. എന്നാൽ, തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈൻ രംഗത്തെത്തി. പൂജ നടക്കുന്ന താൽക്കാലിക ക്ഷേത്രം മാറ്റണമെന്നാണോ തരൂർ ആവശ്യപ്പെടുന്നതെന്നും ഇതുവരെ ആരും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
First published: October 15, 2018, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading