നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അറസ്റ്റ് തടയുന്നതിനുള്ള ഹർജി പരിഗണിച്ചില്ല; ചിദംബരത്തിന്‍റെ ജാമ്യഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും

    അറസ്റ്റ് തടയുന്നതിനുള്ള ഹർജി പരിഗണിച്ചില്ല; ചിദംബരത്തിന്‍റെ ജാമ്യഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും

    അയോധ്യ കേസ് പരിഗണിക്കുന്നതിന്‍റെ തിരക്കിലായിരുന്ന ചീഫ് ജസ്റ്റിസിന് മുന്നിൽ കേസ് പരാമർശിക്കാൻ പോലും ചിദംബരത്തിന്‍റെ അഭിഭാഷകർക്ക് കഴിഞ്ഞില്ല.

    പി ചിദംബരം

    പി ചിദംബരം

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതേസമയം, ചിദംബരത്തിന്‍റെ അറസ്റ്റ് തടയുന്നതിനുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. ചിദംബരത്തിന്‍റെ അറസ്റ്റ് ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങൾ അഭിഭാഷകർ നടത്തയെങ്കിലും ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല.

      കോടതി പിരിഞ്ഞെങ്കിലും ഹർജി ഇന്നുതന്നെ ചീഫ് ജസ്റ്റിസിന് മുന്നിലെത്തിക്കാൻ അഭിഭാഷകർ ശ്രമം നടത്തിയിരുന്നു. എന്നാൽ, സാങ്കേതികപിഴവുകൾ കാരണം ലിസ്റ്റ് ചെയ്യാനാവാതെ പോയ ഹർജി ക്രമം ലംഘിച്ചു കേൾക്കാൻ ജസ്റ്റിസ് എൻ വി രമണ നേരത്തെ വിസമ്മതിച്ചിരുന്നു. തുടർന്ന് ഹർജി ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. എന്നാൽ, അയോധ്യ കേസ് പരിഗണിക്കുന്നതിന്‍റെ തിരക്കിലായിരുന്ന ചീഫ് ജസ്റ്റിസിന് മുന്നിൽ കേസ് പരാമർശിക്കാൻ പോലും ചിദംബരത്തിന്‍റെ അഭിഭാഷകർക്ക് കഴിഞ്ഞില്ല.

      കേസ് ഇന്ന് പരിഗണിക്കില്ല; അറസ്റ്റിന്റെ വക്കിൽ ചിദംബരം

      ഇതിനിടെ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിദംബരത്തിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചിദംബരത്തെ അറസ്റ്റു ചെയ്യാൻ പലവട്ടം സിബിഐ സംഘമെത്തിയിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ല.

      അതേസമയം, സിബിഐക്ക് നോട്ടീസ് നൽകാതെ ഒരു തീരുമാനവും എടുക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയിൽ കാവിയറ്റ് ഹർജി നൽകി. എന്നാൽ ചിദംബരം എവിടെയെന്ന് കണ്ടെത്താൻ സി ബി ഐ സംഘത്തിന് കഴിഞ്ഞില്ല. രണ്ടുമണിക്കൂറിനകം ഹാജരാകാൻ ആവശ്യപ്പെട്ട് ചിദംബരത്തിന്‍റെ ഡൽഹിയിലെ വസതിയിൽ സിബിഐ നോട്ടീസ് പതിച്ചിട്ടും പ്രതികരണം ഉണ്ടായില്ല.

      ചിദംബരത്തെ സർക്കാർ വേട്ടയാടുകയാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. നേതാക്കളെ ഇല്ലാതാക്കാൻ എല്ലാ സംവിധാനങ്ങളെയും ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധിയും ആരോപിച്ചു.

      First published: