നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യക്കാരനെയും ബാധിക്കില്ല'; ഭയത്തിന്‍റെ അന്തരീക്ഷമുണ്ടാക്കുന്നത് കോൺഗ്രസെന്ന് പ്രധാനമന്ത്രി

  'പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യക്കാരനെയും ബാധിക്കില്ല'; ഭയത്തിന്‍റെ അന്തരീക്ഷമുണ്ടാക്കുന്നത് കോൺഗ്രസെന്ന് പ്രധാനമന്ത്രി

  'നിയമവിരുദ്ധമായി കുടിയേറുന്നവരെ മാത്രമാണ് പൗരത്വനിയമം ബാധിക്കുക'. 'പ്രതിപക്ഷം നിയമത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

  news18

  news18

  • Share this:
   ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യൻ പൌരനെയും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ പൌരൻമാരായ, ഏതെങ്കിലുമൊരു മതത്തിലുംപ്പെട്ടവരെ ഈ നിയമം ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. രാജ്യത്ത് ഭയത്തിന്‍റെ അന്തരീക്ഷം ഉണ്ടാക്കുന്നത് കോൺഗ്രസാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

   'നിയമവിരുദ്ധമായി കുടിയേറുന്നവരെ മാത്രമാണ് പൗരത്വനിയമം ബാധിക്കുക'. 'പ്രതിപക്ഷം നിയമത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

   കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. അവർ അക്രമം അഴിച്ചുവിടാൻ പ്രേരണ നൽകുന്നു. ഈ സംഭവങ്ങളിലൂടെ മുസ്ലീം വിഭാഗത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
   Published by:Anuraj GR
   First published:
   )}