VIRAL VIDEO | കല്യാണത്തിന് മാസ്കുമില്ല, സാമൂഹ്യ അകലവുമില്ല; വധൂവരൻമാരുടെ കുടുംബത്തിൽ നിന്ന് പിഴയായി ഈടാക്കിയത് 50,000 രൂപ

വിവാഹഘോഷയാത്ര നടത്തിയ കാർ പ്രാദേശിക ട്രാൻസ്പോർട് ഓഫീസർ പിടിച്ചെടുത്തു. ഒഡിഷയിൽ കോവിഡ് ഏറ്റവും മോശമായി ബാധിക്കപ്പെട്ട ജില്ലയാണ് ഗഞ്ചം.

News18 Malayalam | news18
Updated: July 6, 2020, 6:42 PM IST
VIRAL VIDEO  |  കല്യാണത്തിന് മാസ്കുമില്ല, സാമൂഹ്യ അകലവുമില്ല; വധൂവരൻമാരുടെ കുടുംബത്തിൽ നിന്ന് പിഴയായി ഈടാക്കിയത് 50,000 രൂപ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 6, 2020, 6:42 PM IST
  • Share this:
ഗഞ്ചം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത ജാഗ്രതയാണ്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. എന്നാൽ, ചിലയിടങ്ങളിലെങ്കിലും സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തുകയാണ്. വിവാഹങ്ങൾ നടത്തുന്നതിനും മറ്റും കൃത്യമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ, ആ നിർദ്ദേശങ്ങളെല്ലാം ലംഘിക്കുന്ന കാഴ്ചയാണ് ഒഡിഷയിലെ ഒരു വിവാഹവേദിയിൽ ഉണ്ടായത്.

ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും വിവാഹഘോഷയാത്രയിൽ ആളുകൾ പങ്കെടുത്തത്. നിർദ്ദേശങ്ങൾ പാലിക്കാതിരുന്നവർക്ക് തക്കതായ ശിക്ഷ ഉദ്യോഗസ്ഥർ നൽകുകയും ചെയ്തു. വധൂ, വരൻമാരുടെ കുടുംബങ്ങൾക്ക് 50000 രൂപയാണ് പിഴയായി ചുമത്തിയത്.

You may also like:'ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ല; കാനത്തിന് മറുപടി പറയുന്നില്ല': ജോസ് കെ. മാണി‍ [NEWS]ജൂലൈ 31നകം മകളുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാം; 21 വയസ്സ് തികയുമ്പോൾ 64 ലക്ഷം നേടാം [NEWS] മിതമായ അളവിലെ മദ്യപാനം: മുതിർന്നവരില്‍ തലച്ചോറിന്റെ പ്രവർത്തനം സുരക്ഷിതമാക്കുമെന്ന് പഠനം‍ [NEWS]

നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇരുകുടുംബങ്ങൾക്കും എതിരെ പൊലീസ് പരാതി രജിസ്റ്റർ ചെയ്തതായി ഹിന്ദു റിപ്പോർട്ട് ചെയ്തു. അതേസമയം, സ്വയം ആസ്വദിക്കുന്നത് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുതെന്ന് ജില്ല കളക്ടർ കുറിച്ചു.

Groom along with four other family members arrested in #Odisha for Violating #COVIDー19 Guidelines during wedding Procession. pic.twitter.com/xK6HEnfexN



വിവാഹഘോഷയാത്ര നടത്തിയ കാർ പ്രാദേശിക ട്രാൻസ്പോർട് ഓഫീസർ പിടിച്ചെടുത്തു. ഒഡിഷയിൽ കോവിഡ് ഏറ്റവും മോശമായി ബാധിക്കപ്പെട്ട ജില്ലയാണ് ഗഞ്ചം. അതുകൊണ്ട് സാമൂഹ്യ അകലം പാലിക്കാൻ കർശന നിർദ്ദേശങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ജില്ലയിലെ ആകെ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 2000 ആണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Published by: Joys Joy
First published: July 6, 2020, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading