HOME » NEWS » India » NO MONEY TO PAY FINE WOMAN HANDS OVER MANGALSUTRA TO TRAFFIC POLICE AS

ഹെല്‍മറ്റില്ലാത്തതിന് പൊലീസ് പിടിച്ചു; പിഴയടയ്ക്കാൻ കാശില്ലാതെ താലി അഴിച്ചു നൽകി യുവതി

ഭാരതിയും പൊലീസുകാരും തമ്മിൽ നടന്ന വാക്കുതർക്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: February 27, 2021, 2:48 PM IST
ഹെല്‍മറ്റില്ലാത്തതിന് പൊലീസ് പിടിച്ചു; പിഴയടയ്ക്കാൻ കാശില്ലാതെ താലി അഴിച്ചു നൽകി യുവതി
Image used for representation
  • Share this:
ബംഗളൂരു: ട്രാഫിക് നിയമലംഘനത്തിന് ഫൈൻ നൽകാൻ കാശില്ലാതെ വന്നതോടെ താലി അഴിച്ചു നൽകി യുവതി. കര്‍ണാടകയിലെ ബെൽഗാവിയിലാണ് വിചിത്രവും എന്നാൽ രസകരവുമായ ഒരു പിഴയൊടുക്കൽ രംഗം അരങ്ങേറിയത്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് മുപ്പതുകാരിയായ ഭാരതി വിഭൂതിയെും ഭർത്താവിനെയും ട്രാഫിക് പൊലീസ് തടഞ്ഞത്. അഞ്ഞൂറ് രൂപ പിഴയും അടിച്ചു നൽകി. എന്നാൽ ഇതിനെച്ചൊല്ലി പൊലീസുകാരുമായി തര്‍ക്കം ഉണ്ടാവുകയും രംഗം വഷളായതോടെ യുവതി താലിമാല അഴിച്ചു നൽകുകയുമായിരുന്നു.

Also Read-മൂത്തമകളുടെ ചികിത്സയ്ക്കായി 12കാരിയായ ഇളയ മകളെ വിറ്റ് മാതാപിതാക്കൾ

ഭാരതിയും പൊലീസുകാരും തമ്മിൽ നടന്ന വാക്കുതർക്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് ഭാരതിയും ഭർത്താവും സാധനങ്ങൾ വാങ്ങുന്നതിനായാണ് 1800 രൂപയുമായി സിറ്റി മാർക്കറ്റിലേക്ക് പുറപ്പെട്ടത്. ഇതിൽ മുഴുവൻ തുകയും ചിലവായി. തിരികെ മടങ്ങിവരുന്ന വഴിയാണ് ഹെൽമറ്റില്ലാത്തതിന് ട്രാഫിക് പൊലീസ് തടഞ്ഞത്. ദമ്പതികളോട് അ‍ഞ്ഞൂറ് രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കയ്യിൽ പണമില്ലെന്നും മുഴുവൻ ചിലവായി എന്നും ഇവർ പൊലീസുകാരോട് പറഞ്ഞ്.

Also Read-മദ്യപിച്ച് വാഹനമോടിച്ച ഭർത്താവ് പൊലീസിനെ കണ്ടതോടെ ബൈക്കിനൊപ്പം ഭാര്യയെയും വഴിയിലുപേക്ഷിച്ച് കടന്നു

'കയ്യില്‍ ബാക്കിയുണ്ടായിരുന്ന നൂറ് രൂപ ഭക്ഷണം കഴിക്കാൻ ചിലവായി എന്ന് ഞാൻ പൊലീസുകാരോട് പറഞ്ഞു. എന്നാൽ അത് ചെവിക്കൊള്ളാതെ അവർ ഫൈൻ അടയ്ക്കണമെന്ന് നിർബന്ധപൂർവ്വം പറയുകയായിരുന്നു' ദമ്പതികളുടെ വാക്ക് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പിഴയുടെ പേരിൽ പൊലീസുമായി വാക്ക് തർക്കം ഉണ്ടായി. ഒച്ചകേട്ട് ആളുകളും കൂടി. ഏതാണ്ട് രണ്ട് മണിക്കൂറോളം വിഭൂതിയും പൊലീസുകാരും തമ്മില്‍ തർക്കം നടന്നിരുന്നു. ഇതിനൊടുവിൽ ദേഷ്യത്തിലായ യുവതി താലിമാല ഊരി അവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരനെ ഏൽപ്പിക്കുകയായിരുന്നു. ഇത് വിറ്റ് പിഴക്കാശ് എടുത്തോളാൻ ആവശ്യപ്പെടുകയും ചെയ്തു.



റോഡരികിൽ പ്രശ്നം നടക്കുന്നത് അതുവഴി പോയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ സ്ഥലത്തിറങ്ങി ഇടപെട്ടാണ് ഒടുവിൽ രംഗം ശാന്തമാക്കിയത്. വിഭൂതിയോടും ഭർത്താവിനോടും പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
Published by: Asha Sulfiker
First published: February 27, 2021, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories