• HOME
  • »
  • NEWS
  • »
  • india
  • »
  • NO MORE FOOD ON SPECIAL TRAINS IRCTC SUSPENDS MOBILE CATERING CONTRACTS GH

സ്‌പെഷ്യൽ ട്രെയിനുകളിൽ ഇനി ഭക്ഷണമില്ല; മൊബൈൽ കാറ്ററിംഗ് കരാറുകൾ നിർത്തിവെച്ച് IRCTC

നിലവിലുള്ള നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി യാത്രക്കാർക്കായി പാകം ചെയ്ത ഭക്ഷണം നൽകുന്നത് താത്ക്കാലികമായി റദ്ദാക്കാനും ഈ കരാറിൽ പറയുന്നു

train

train

  • Share this:
    യാത്രക്കാർക്ക് ഭക്ഷണം നൽകുന്ന നിലവിലുള്ള എല്ലാ മൊബൈൽ കാറ്ററിംഗ് സേവനങ്ങളും റദ്ദാക്കണമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ്, ടിക്കറ്റിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി. സ്പെഷ്യൽ ട്രെയിനുകളിൽ റെഡി ടു ഈറ്റ് ഭക്ഷണം നൽകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യൻ റെയിൽവേ തിങ്കളാഴ്ച പുറത്തിറക്കിയ റെഗുലേറ്ററി ഫയലിംഗിലാണ് ഈ കാര്യത്തെക്കുറിച്ച് വിശദമായി പറയുന്നത്. "മൊബൈൽ കാറ്ററിംഗിന്‍റെ നിലവിലുള്ള എല്ലാ കരാറുകളും റദ്ദാക്കാൻ ഐആർസിടിസി നിർദ്ദേശിക്കുന്നു. നിലവിലുള്ള നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി യാത്രക്കാർക്കായി പാകം ചെയ്ത ഭക്ഷണം നൽകുന്നത് താത്ക്കാലികമായി റദ്ദാക്കാനും ഈ കരാറിൽ പറയുന്നു".

    "കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റി നിർത്തപ്പെടുന്ന ഒരു കേസായി ഇതിനെ കണക്കാക്കാൻ ഐ ആർ സി ടി സി നിർദ്ദേശിക്കുന്നു, കരാർകാരുടെ വീഴ്ചയായി ഈ കേസിനെ കാണരുത്, അതുകൊണ്ടുതന്നെ കാറ്ററിംഗ് സേവനങ്ങൾ നൽകാത്തതിന് പിഴ ഈടാക്കുകയും ചെയ്യരുത്, കൂടാതെ സാധുതയുള്ള കുടിശ്ശികകൾ പരിഗണിച്ചതിന് ശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് (എസ്ഡി), അഡ്വാൻസ് ലൈസൻസ് ഫീ എന്നിവ (എന്തെങ്കിലും ഉണ്ടെങ്കിൽ) പൂർണ്ണമായും മടക്കി നൽകേണ്ടതാണ്'' എന്നും ഫയലിംഗിൽ ചേർത്തിരിക്കുന്നു.

    കൊറോണ മഹാമാരിയെത്തുടർന്ന്, ഇന്ത്യൻ റെയിൽവേ എല്ലാ റെയിൽവേ ട്രാഫിക്കും അനുബന്ധ സേവനങ്ങളും നിർത്തിവെച്ചിരിക്കുന്നു. ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുമ്പോൾ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാർക്ക് മുമ്പ് ഉണ്ടായിരുന്നതുപോലെ ഭക്ഷണം നൽകുന്നതായിരിക്കും.

    കുറഞ്ഞ ലൈസൻസ് നിരക്കിൽ സ്റ്റാറ്റിക് യൂണിറ്റുകൾ പ്രവർത്തിച്ച അതേ രീതിയിൽ പതിവ് കോൺട്രാക്റ്റുകളിൽ മൊബൈൽ യൂണിറ്റുകൾ പുനഃരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ മൊബൈൽ കാറ്ററേഴ്സ് അസോസിയേഷൻ (ഐആർഎംസിഎ) അഭ്യർത്ഥിച്ചു. 2021 ജനുവരി 4-ന് ഐആർഎംസിഎയുടെ പ്രാതിനിധ്യം പരിഗണിക്കുന്നതിനും അന്തിമ ഉത്തരവുകൾ മെറിറ്റിലും നിയമപ്രകാരവും പാസാക്കുന്നതിനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

    Also Read- രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി സൗജന്യ ഗ്യാസ് കണക്ഷൻ കൂടി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

    പെറ്റീഷണർ അസോസിയേഷന്‍റെ പ്രാതിനിധ്യത്തിൽ 2021 ജനുവരി 4-ന് റെയിൻവേ ബോർഡ്/ഐ ആർ ടി സിയോട് കുറഞ്ഞ ലൈസൻസ് നിരക്കിൽ സ്റ്റാറ്റിക് യൂണിറ്റുകൾ പ്രവർത്തിപ്പിച്ച അതേ രീതിയിൽ പതിവ് കരാറുകളിൽ മൊബൈൽ കാറ്ററിംഗ് യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള അനുമതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ, പുതിയ മാറ്റത്തിന് അനുസരിച്ച് (അതായത്, റെഡി ടു ഈറ്റ് മാറ്റങ്ങൾ) ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്ന് 2021 ജനുവരി 27, 2021 ഫെബ്രുവരി 8 എന്നീ തീയതികളിൽ ഐആർഎംസിഎ പുറത്തിറക്കിയ വീഡിയോ ലെറ്ററുകളിൽ സൂചിപ്പിക്കുന്നു" ഇന്ത്യൻ റെയിൽവേ പറഞ്ഞു.

    ഫെബ്രുവരി 11-ന് നടന്ന മീറ്റിംഗിൽ, മൊബൈൽ കാറ്റേർസിന് ലൈസൻസ് ഫീസുമായി ട്രെയിനുകളിൽ അവരുടെ ജോലി പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന് ഏകാഭിപ്രായം ഉണ്ടായിരുന്നു. ''ജോലിയുടെ സാധ്യതകൾ വ്യത്യസ്ഥമായതുകൊണ്ടുതന്നെ, ഈ ട്രെയിനുകളിൽ വ്യത്യസ്ഥമായ ജോലിയുള്ള കരാറുകാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെ''ന്നും ഇന്ത്യൻ റെയിൽവേ കൂട്ടിച്ചേർത്തു.
    Published by:Anuraj GR
    First published:
    )}