സ്കോച്ച് വിസ്കി കിട്ടാക്കനിയാകുമോ? മിലിട്ടറി കാന്റീനുകളിലെ ഇറക്കുമതി കേന്ദ്ര സർക്കാർ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
ജൂണിൽ ലഡാക്ക് സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറക്കുമതി തടയാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടത്.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: October 24, 2020, 11:39 AM IST
ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ രാജ്യത്തെ 4,000 സൈനിക കാന്റീനുകൾക്ക് നിർദ്ദേശം നൽകനിർദേശം നൽകിയതായി സൂചന. ഡിയാജിയോ, പെർനോഡ് റിക്കാർഡ് എന്നീ വിദേശ മദ്യ കമ്പനികൾക്ക് ഇത് സംബന്ധച്ച സൂചന ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ പ്രതിരോധ വകുപ്പിന് കീഴിലുള്ള കാന്റീനുകളിലൂടെയാണ് മദ്യം, ഇലക്ട്രോണിക്സ്, മറ്റ് വസ്തുക്കൾ എന്നിവ സൈനികർക്കും മുൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിൽ ഒന്നു കൂടിയാണിത്. ഒക്ടോബർ 19 ന് ഇറങ്ങിയ പ്രതിരോധ മന്ത്രാലയത്തിന്റെ ആഭ്യന്തര ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് റോയിട്ടേഴ്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരിട്ട് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ സംഭരണം ഏറ്റെടുക്കാനാകില്ലെന്നാണ് ഈ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
മെയ്, ജൂലൈ മാസങ്ങളിൽ കര, വ്യോമ, നാവിക സേനകളുമായി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ചരക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം ഇക്കാര്യത്തിൽപ്രതികരിക്കാൻ പ്രതിരോധ മന്ത്രാലയ വക്താവ് തയാറായിട്ടില്ല.
ഏതൊക്കെ ഉൽപ്പന്നങ്ങളാണ് നിരോധിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമല്ല. എന്നാൽ മദ്യം ഈ പട്ടികയിൽ ഉൾപ്പെടുമെന്നാണ് ഇറക്കുമതി കന്പനികൾ നൽകുന്ന സൂചന.
സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ്(ഐഡിഎസ്എ) ഓഗസ്റ്റിൽ പുറത്തിറക്കിയ പഠനം പ്രതിരോധ കാന്റീനുകളിലെ മൊത്തം വിൽപ്പന മൂല്യത്തിന്റെ 6-7 ശതമാനം ഇറക്കുമതിയാണ്. ചൈനീസ് ഉൽപന്നങ്ങളായ ഡയപ്പർ, വാക്വം ക്ലീനർ, ഹാൻഡ്ബാഗുകൾ, ലാപ്ടോപ്പ് എന്നിവയും ഇറക്കുമതി ചെയ്യുന്നുണ്ട്.
ജൂണിൽ ലഡാക്ക് സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറക്കുമതി തടയാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടത്.
രാജ്യത്തെ പ്രതിരോധ വകുപ്പിന് കീഴിലുള്ള കാന്റീനുകളിലൂടെയാണ് മദ്യം, ഇലക്ട്രോണിക്സ്, മറ്റ് വസ്തുക്കൾ എന്നിവ സൈനികർക്കും മുൻ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിൽ ഒന്നു കൂടിയാണിത്.