HOME » NEWS » India » NO MUTTON CURRY ON MENU GROOM CALLS OFF WEDDING AND MARRIES ANOTHER WOMAN

സൽക്കാരത്തിന് 'മട്ടൻ കറി'യില്ല; വിവാഹ വേദിയിൽ നിന്നിറങ്ങിപ്പോയ വരൻ മറ്റൊരു യുവതിയെ വിവാഹം ചെയ്തു

ഭക്ഷണം വിളമ്പുന്നതിനിടെ വരന്‍റെ ബന്ധുക്കള്‍ മട്ടൻ കറി ആവശ്യപ്പെട്ടു. എന്നാൽ ഇതില്ലെന്നറിഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: June 27, 2021, 6:59 AM IST
സൽക്കാരത്തിന് 'മട്ടൻ കറി'യില്ല; വിവാഹ വേദിയിൽ നിന്നിറങ്ങിപ്പോയ വരൻ മറ്റൊരു യുവതിയെ വിവാഹം ചെയ്തു
Image Credits: Shutterstock; AFP/Representational
  • Share this:
ഭുവനേശ്വർ: സൽക്കാരത്തിന് മട്ടന്‍ കറിയില്ലെന്നറിഞ്ഞ് വിവാഹം വേണ്ടെന്ന് വച്ച് യുവാവ്. ഒഡീഷയിലെ സുഖിന്ദയിൽ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാംകാന്ത് പത്ര എന്ന 27കാരനാണ് പെൺവീട്ടുകാര്‍ മട്ടൻ കറി തയ്യാറാക്കിയില്ലെന്ന കാരണത്തിൽ വിവാഹം ഉപേക്ഷിച്ച് മടങ്ങിയത്. മറ്റൊരാളെ വിവാഹം കൂടി ചെയ്താണ് ഇയാൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ടുകൾ അനുസരിച്ച് സുഖിന്ദയിലെ ബന്ദഗാവിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സമീപ ജില്ലയായ കിയോഞ്ചര്‍ സ്വദേശിയായ രാംകാന്ത്, വിവാഹച്ചടങ്ങുകൾക്കായി ഉച്ചയോടെ തന്നെ ബന്ധുക്കളെയും കൂട്ടി വിവാഹവേദിയിലെത്തിയിരുന്നു. ഇവരെ സ്വീകരിച്ച വധുവിന്‍റെ ബന്ധുക്കൾ ഉച്ചഭഷണത്തിനായി ഡൈനിംഗ് ഹാളിലെത്തിച്ചു.

Also Read-വിവാഹത്തിന്റെ പിറ്റേന്ന് വരൻ പോലീസ് പിടിയിൽ; അറസ്റ്റ് ബലാത്സംഗക്കുറ്റം ചുമത്തി

ഭക്ഷണം വിളമ്പുന്നതിനിടെ വരന്‍റെ ബന്ധുക്കള്‍ മട്ടൻ കറി ആവശ്യപ്പെട്ടു. എന്നാൽ ഇതില്ലെന്നറിഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു. പത്രയുടെ കുടുംബാംഗങ്ങൾ വധുവിന്‍റെ വീട്ടുകാരോടും ഭക്ഷണം വിളമ്പാനെത്തിയവരോട് കയർക്കാൻ തുടങ്ങി. ഇതിനിടെ ചടങ്ങിൽ മട്ടനില്ലെന്ന വിവരം വരനായ പത്രയും അറിഞ്ഞു. ഇതോടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇയാൾ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഇതിനിടെ വധുവിന്റെ കുടുംബാംഗങ്ങൾ പത്രയോട് അപേക്ഷിക്കുകയും മനസ്സ് മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്തുവെങ്കിലും, ഒന്നും വകവയ്ക്കാതെ വരൻ തന്‍റെ ബന്ധുക്കളോടൊപ്പം സ്ഥലം വിടുകയായിരുന്നു. സുഖിന്ദയിലെ തന്നെ ഒരു ബന്ധുവീട്ടിലേക്കാണ് പത്ര പോയത്. അന്നേ ദിവസം അവിടെ ചിലവഴിക്കുകയും ചെയ്തു.

നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി ഫുലഝര ഗ്രാമത്തിലെ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.

Also Read- രണ്ടു വർഷമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച മധ്യവയസ്ക്കനെ പെൺകുട്ടി വെടിവെച്ചുകൊന്നു

മറ്റൊരു സംഭവത്തിൽ വിവാഹത്തിന് പിന്നാലെ വരന്‍റെ കരണത്ത് അടിച്ചു വധു ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ജാന്‍പൂര്‍ ജില്ലയിലാണ് വരനെ കൈയ്യേറ്റം ചെയ്തു വധു ഇറങ്ങിപ്പോയത്. ഭര്‍തൃവീട്ടിലേക്ക് കയറുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. ഒരു പ്രകോപനവും സംസാരവുമൊന്നും എല്ലാതെ എല്ലാവരും നോക്കിനില്‍ക്കെ വധു വരന്‍റെ മുഖത്തടിക്കുകയായിരുന്നു. കരണത്ത് അടികൊണ്ട് വരൻ ആദ്യമൊന്ന് പകച്ചു. തുടര്‍ന്ന് തൊട്ടടുത്ത ഹാളിലെ ഡ്രസിങ് മുറിയിൽ കയറിയ വധു വിവാഹവസ്ത്രങ്ങള്‍ അഴിച്ചുവച്ച്‌ സാധാരണ വേഷത്തില്‍ തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്യുകയായിരുന്നു.

വരന് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാണെന്ന് മനസിലാക്കിയതോടെയാണ് വധു ഇത്തരത്തിൽ പെരുമാറാൻ കാരണമെന്നാണ് വിവരം. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
Published by: Asha Sulfiker
First published: June 27, 2021, 6:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories