നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് മൂലം മരണം സംഭവിച്ചേക്കാമെന്ന ഭയത്തിന്റെ പേരില്‍ ആര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ല; സുപ്രീം കോടതി

  കോവിഡ് മൂലം മരണം സംഭവിച്ചേക്കാമെന്ന ഭയത്തിന്റെ പേരില്‍ ആര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ല; സുപ്രീം കോടതി

  കോവിഡ് മഹാമാരിയുടെ പേരില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും മറ്റു കോടതികള്‍ വിധി ആവര്‍ത്തിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി

  supreme-court

  supreme-court

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് മൂലം മരണം സംഭവിച്ചേക്കാമെന്ന ഭയം മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് കാരണമാകുന്നില്ലെന്ന് സപ്രീം കോടതി. വഞ്ചനക്കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേട്ടത്.

   130 ഓളം തട്ടിപ്പ് കേസുകളില്‍ പ്രതിയായിരുന്ന പ്രതീക് ജയിന്‍ എന്ന വ്യക്തിക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ജീവന്‍ അപകടത്തിലാണെന്നും ഈ സാഹചര്യത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

   കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അവരെ ജയിലില്‍ പാര്‍പ്പിക്കുന്നത് മരണത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് ജയിലുകള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണെന്നും ജയില്‍പ്പുള്ളികളുടെയും പൊലീസുകാരുടെയും ആരോഗ്യത്തിന് ഭീഷണിയാണെന്നും സുപ്രീം കോടതിയുടെ നിരീക്ഷണവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

   Also Read-വനംവകുപ്പ് ചെക്ക്പോസ്റ്റിലേക്ക് ബൈക്കിൽ അതിവേഗം; ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

   എന്നാല്‍ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡ് മഹാമാരിയുടെ പേരില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും മറ്റു കോടതികള്‍ വിധി ആവര്‍ത്തിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

   അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടത് കേസിന്റെ സവിശേഷതകള്‍ മുന്‍നിര്‍ത്തിയാണെന്നും മറ്റു കോടതികള്‍ അലഹബാദ് ഹൈക്കോടതി വിധി ആവര്‍ത്തിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

   അതേസമയം രാജ്യത്ത് പ്രതിദന കോവിഡ് വര്‍ദ്ധന രണ്ടുലക്ഷത്തില്‍ താഴെയായി കുറഞ്ഞു. ഏപ്രില്‍ പതിനാലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. 1,96,427 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,511 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

   തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കണക്കുകളില്‍ 17.75 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ്. രാജ്യത്തെ ആകെ കോവിഡ് കേസില്‍ 6.007 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

   രാജ്യത്തെ കോവിഡ് മരണങ്ങള്‍ മൂന്ന് ലക്ഷം കടന്നിരുന്നു. 307,231 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് കോവിഡ് മരണനിരക്കില്‍ മൂന്നാമതാണ് ഇന്ത്യ. നാല്‍പ്പത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തില്‍ താഴെ ആകുന്നത്. 21 ദിവസത്തിനിടയില്‍ ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്തതും ഇന്നലെയാണ്.
   Published by:Jayesh Krishnan
   First published:
   )}