• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബിജെപിയെ പഴിച്ചിട്ട് കാര്യമില്ല; കോൺഗ്രസ് ദേശീയ മീഡിയ കോർഡിനേറ്റർ പാർട്ടി വിടുന്നു

രാഹുൽ പുറത്തുപോയിട്ട് 45 ദിവസങ്ങൾ കഴിഞ്ഞു, പുതിയ പ്രസിഡന്‍റിനെക്കുറിച്ച് ഒരു സൂചനയുമില്ല- രചിത് സേത്ത് ട്വീറ്റ് ചെയ്തു

news18
Updated: July 11, 2019, 3:50 PM IST
ബിജെപിയെ പഴിച്ചിട്ട് കാര്യമില്ല; കോൺഗ്രസ് ദേശീയ മീഡിയ കോർഡിനേറ്റർ പാർട്ടി വിടുന്നു
rachith_seth
  • News18
  • Last Updated: July 11, 2019, 3:50 PM IST IST
  • Share this:
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ മീഡിയ കോർഡിനേറ്റർ രചിത് സേത്ത് രാജി വെച്ചു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതാണ് രാജിക്ക് കാരണമെന്ന് രചിത് സേത്ത് പറയുന്നു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചതിനാൽ പദവിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും സേത്ത് കത്തിൽ എഴുതി. രാഹുൽ പുറത്തുപോയിട്ട് 45 ദിവസങ്ങൾ കഴിഞ്ഞു, പുതിയ പ്രസിഡന്‍റിനെക്കുറിച്ച് ഒരു സൂചനയുമില്ല- രചിത് സേത്ത് ട്വീറ്റ് ചെയ്തു. കർണാടകയിലെയും ഗോവയിലെയും സംഭവവികാസങ്ങളെ "അവസരവാദികളുടെയും പവർ ബ്രോക്കർമാരുടെയും അരാജകത്വത്തിന്‍റെ വിജയമായാണ് കാണുന്നതെന്നും, ഇതിൽ ബിജെപിയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും സേത്തിന്‍റെ ട്വീറ്റിൽ പറയുന്നു.



കോൺഗ്രസ് മേധാവി സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള രാജിക്കത്ത് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. പാർട്ടിയുടെ പുനർനിർമ്മാണത്തിന് കടുത്ത തീരുമാനങ്ങൾ ആവശ്യമാണെന്നും പരാജയത്തിന് നിരവധിപ്പേർ ഉത്തരവാദികളാണെന്നും രാഹുലിന്‍റെ ട്വീറ്റിൽ ഉണ്ടായിരുന്നു. പശ്ചിമ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദിയോറ എന്നിവരും സ്ഥാനം രാജിവച്ചിരുന്നു. കോൺഗ്രസ് പാർട്ടിക്കുമുന്നിൽ ഇപ്പോൾ നേതൃത്വ പ്രതിസന്ധി മാത്രമല്ല, കർണാടക, ഗോവ എന്നിവിടങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും പരിഹരിക്കേണ്ടതുണ്ട്.

Loading...

First published: July 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...