HOME » NEWS » India »

CAA Protest:രാഷ്ട്രീയവും മതവും ക്രമസമാധാനത്തിന് മുകളിലല്ലെന്ന് അധികാരികൾ; 6 ലക്ഷം നഷ്ടപരിഹാരം നൽകി യുപിയിലെ മുസ്ലീങ്ങള്‍

പ്രതിഷേധത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് അറിയിച്ച് കമ്മ്യൂണിറ്റി അംഗങ്ങൾ തന്നെയാണ് രംഗത്തെത്തിയത്

News18 Malayalam | news18
Updated: December 29, 2019, 1:35 PM IST
CAA Protest:രാഷ്ട്രീയവും മതവും ക്രമസമാധാനത്തിന് മുകളിലല്ലെന്ന് അധികാരികൾ; 6 ലക്ഷം നഷ്ടപരിഹാരം നൽകി യുപിയിലെ മുസ്ലീങ്ങള്‍
UP-police
  • News18
  • Last Updated: December 29, 2019, 1:35 PM IST
  • Share this:
‌ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ നശിപ്പിക്കപ്പെട്ട പൊതുമുതലുകള്‍ക്കായി നഷ്ട പരിഹാര തുക കൈമാറി ജനങ്ങൾ. യുപിയിലെ ബുലന്ദ്ഷ‌‌ഹർ നിവാസികളായ ഒരു വിഭാഗം മുസ്ലീങ്ങളാണ് നഷ്ട പരിഹാര തുകയായി 6.27ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇക്കഴിഞ്ഞ ഡിസംബർ 20 ന് യുപിയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധം സംഘർഷങ്ങളിൽ കലാശിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായാണ് തുക കൈമാറിയത്. പ്രതിഷേധങ്ങളിൽ പങ്കെടുത്ത ചില ആളുകളുടെ പേരിലെടുത്ത കേസ് പിൻവലിക്കണമെന്നാണ് തുക കൈമാറിക്കൊണ്ട് ഇവർ ആവശ്യപ്പെട്ടത്.

ജില്ലാ നേതൃത്വത്തിന്റെ കണക്കുകൾ പ്രകാരം ആറേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് പ്രതിഷേധത്തെ തുടർന്നുണ്ടായത്. കമ്മ്യൂണിറ്റിക്കുള്ളിൽ നിന്നു തന്നെ സംഭാവനകൾ പിരിച്ച് ആ തുക കൈമാറിയെന്നാണ് ബുലന്ദ്ഷഹറിലെ കൗൺസിലറായ ഹാജി അക്രം അറിയിച്ചത്.

Also Read-'മോശം നേതാവിനെ കിട്ടിയതല്ല അയാൾക്കൊപ്പം തുടരുന്നതാണ് മഹാരാഷ്ട്രയുടെ തെറ്റ്': ശിവസേനക്കെതിരെ പരോക്ഷ വിമർശനവുമായി അമൃത ഫഡ്നവിസ്

'പ്രതിഷേധങ്ങൾക്കിടെ കേടുപാടുകൾ സംഭവിച്ച വസ്തു വകകൾ തങ്ങളുടെത് തന്നെയാണെന്നും അവരുടെ തന്നെ നികുതി പണം ഉൾപ്പെട്ടതാണെന്നും തിരിച്ചറിഞ്ഞ ജനങ്ങൾ ഇത്തരമൊരു നീക്കം നടത്തിയത് സ്വീകരിക്കപ്പെടേണ്ടത് തന്നെയാണ്' എന്നായിരുന്നു ബുലന്ദ്ഷഹർ ജില്ലാ മജിസ്ട്രേറ്റ് വിഷയത്തിൽ പ്രതികരിച്ചത്... പൊതുമുതലുകൾ നശിക്കുക എന്നു വച്ചാൽ പൗരന്മാരുടെ മുതൽ നശിക്കുക എന്നാണ് അർഥമെന്നും ഡിഎം രവീന്ദ്ര കുമാർ വ്യക്തമാക്കി.

പ്രതിഷേധത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് അറിയിച്ച് കമ്മ്യൂണിറ്റി അംഗങ്ങൾ തന്നെയാണ് രംഗത്തെത്തിയതെന്ന് പറഞ്ഞ രവീന്ദ്ര കുമാർ, ഈ സംഭവത്തിൽ രാഷ്ട്രീയത്തിനോ മതത്തിനോ പങ്കില്ലെന്നും വ്യക്തമാക്കി. നിരപരാധികളായ ആരും ഇക്കാര്യത്തിൽ ശിക്ഷിക്കപ്പെടില്ലെന്ന് അംഗങ്ങൾക്ക് ഉറപ്പു നൽകിയതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്.
Published by: Asha Sulfiker
First published: December 29, 2019, 1:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories