നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Karnataka Quarantine| പരീക്ഷയ്ക്കെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ക്വറന്റീൻ വേണ്ട; ഇളവ് പ്രഖ്യാപിച്ച് കർണാടക

  Karnataka Quarantine| പരീക്ഷയ്ക്കെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ക്വറന്റീൻ വേണ്ട; ഇളവ് പ്രഖ്യാപിച്ച് കർണാടക

  രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. മൂന്ന് ദിവസത്തിലധികം കർണാടകയിൽ തങ്ങാൻ പാടില്ല

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബെംഗളൂരു: കർണാടകയിൽ പരീക്ഷ എഴുതാൻ കേരളത്തിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്ക് ക്വറന്റീനിൽ ഇളവ്. മൂന്ന് ദിവസത്തിനകം തിരിച്ചു പോകുന്നവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കർണാടക സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കോവിഡ് രഹിത സർട്ടിഫിക്കറ്റുമായി രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. മൂന്ന് ദിവസത്തിലധികം കർണാടകയിൽ തങ്ങാൻ പാടില്ല. ഈ മാസം നടക്കുന്ന വിവിധ പരീക്ഷകൾ പരിഗണിച്ചാണ് കർണാടക സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചത്.

   വിദ്യാർഥികൾക്കും കേരളത്തിൽനിന്ന് മൂന്ന് ദിവസത്തെ ഹൃസ്വ സന്ദർശനത്തിന് എത്തുന്നവർക്കും ക്വറന്റീൻ ആവശ്യമില്ല. ഇതിനു പുറമേ മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർ, ആരോഗ്യപ്രവർത്തകർ, കർണാടക വഴി മറ്റു സംസ്ഥാങ്ങളിലേക്ക് പോകുന്നവർ, രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾ, അടിയന്തര യാത്രകൾക്കും വിമാനയാത്രയ്ക്ക് എത്തുന്നവർ എന്നിവർക്കും ഇളവ് ബാധകമാണ്. വാക്സിൻ എടുത്തവരടക്കം എല്ലാവർക്കും കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനിടയിലെ ആർടിപിസിആർ രേഖ വേണം.

   എന്നാൽ കർണാടകയിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് ഇളവ് ബാധകമല്ല. അവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ നിർബന്ധമാണ്. ഇവർ പഠിക്കുന്ന സ്ഥാപനങ്ങൾ ക്വറന്റീൻ സംവിധാനമൊരുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ കേരളത്തിൽനിന്ന് എത്തുന്ന എല്ലാവരും 7 ദിവസത്തെ നിർബന്ധിത ക്വറന്റീനിൽ കഴിയണമെന്നാണ് കർണാടക സർക്കാർ ഉത്തരവിറക്കിയത്.

   കേരളത്തിൽ ബുധനാഴ്ച 32,803 കോവിഡ് രോഗികൾ

   കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,17,27,535 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

   പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയി.
   Published by:Rajesh V
   First published: