• HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ നിയമം: തീരുമാനം പാറപോലെ ഉറച്ചത്; പിന്നോട്ടില്ലെന്ന് അമിത് ഷാ

പൗരത്വ നിയമം: തീരുമാനം പാറപോലെ ഉറച്ചത്; പിന്നോട്ടില്ലെന്ന് അമിത് ഷാ

'മുസ്ലീം സഹോദരികളോടും സഹോദരന്മാരോടുമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ആരും ഭയപ്പെടേണ്ടതില്ല. ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ല. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിയമം വെബ്‌സൈറ്റിലുണ്ട്. ആദ്യം അത് വായിക്കൂ'

amit shah

amit shah

  • Share this:
    ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 'പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ പിന്നോട്ടില്ല. പാറ പോലെ ഉറച്ച തീരുമാനമാണിത്. നിയമം നടപ്പാക്കും'- പ്രതിപക്ഷ പ്രതിഷേധത്തെ തള്ളി അമിത് ഷാ പറഞ്ഞു.

    പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അമിത് ഷാ പറഞ്ഞു. പുതിയ നിയമം കൊണ്ട് ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ആദ്യം നിയമം കൃത്യമായി വായിച്ചുനോക്കി അതിന്റെ അര്‍ഥം മനസിലാക്കണം.

    Also Read- പൗരത്വനിയമം: മുഖ്യമന്ത്രിയോടും പ്രതിപക്ഷനേതാവിനോടും കുമ്മനം രാജശേഖരന്റെ 12 ചോദ്യങ്ങൾ

    'മുസ്ലീം സഹോദരികളോടും സഹോദരന്മാരോടുമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ആരും ഭയപ്പെടേണ്ടതില്ല. ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ല. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിയമം വെബ്‌സൈറ്റിലുണ്ട്. ആദ്യം അത് വായിക്കൂ'- അമിത് ഷാ പറഞ്ഞു.

    പുതിയ നിയമം കൊണ്ട് ആര്‍ക്കും നീതി ലഭിക്കാതിരിക്കില്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും വേട്ടയാടലിന് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നതുമാത്രമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഇത്രയുകാലം അവര്‍ ജോലിയും ഭൂമിയും ഒന്നുമില്ലാതെ ജീവിച്ചു. അവരുടെ ജീവിതസാഹചര്യവും എങ്ങനെയാണ് അവര്‍ ജീവിക്കുന്നതെന്നും പോയി കാണണമെന്നാണ് എനിക്ക് രാഷ്ട്രീയ പാര്‍ട്ടികളോട് പറയാനുള്ളത്. അഭയാര്‍ഥികളായ ഹിന്ദുക്കളും സിഖുകാരും അടക്കമുള്ളവര്‍ ഇന്ത്യയിലേക്ക് അല്ലാതെ വേറെ എവിടേക്ക് പോകുമെന്നും അമിത് ഷാ ചോദിച്ചു.
    Published by:Rajesh V
    First published: