• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കുറ്റവാളികൾക്ക് സുരക്ഷിതമായ ഇടമില്ല' വെട്ടിലായി മെഹുൽ ചോക്സി; പൗരത്വം അസാധുവാക്കുമെന്ന് ആന്‍റിഗ്വ

കുറ്റവാളികൾക്കായി തങ്ങളുടെ രാജ്യത്ത് സുരക്ഷിതമായ ഇടമുണ്ടാകില്ലെന്നും സാമ്പത്തികകുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് അഭയം കൊടുക്കില്ലെന്നും ആന്‍റിഗ്വ

news18
Updated: June 26, 2019, 10:01 AM IST
'കുറ്റവാളികൾക്ക് സുരക്ഷിതമായ ഇടമില്ല' വെട്ടിലായി മെഹുൽ ചോക്സി; പൗരത്വം അസാധുവാക്കുമെന്ന് ആന്‍റിഗ്വ
Mehul-Choksi
  • News18
  • Last Updated: June 26, 2019, 10:01 AM IST IST
  • Share this:
ന്യൂഡൽഹി: മെഹുൽ ചോക്സിയുടെ പൗരത്വം അസാധുവാക്കുമെന്ന് ആന്‍റിഗ്വ സർക്കാർ. നടപടിക്രമം പൂർത്തിയായാൽ ഉടൻ ചോക്സിയെ ഇന്ത്യയിലേക്ക് കയറ്റിയയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൌണെ പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. കുറ്റവാളികൾക്കായി തങ്ങളുടെ രാജ്യത്ത് സുരക്ഷിതമായ ഇടമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികകുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് അഭയം കൊടുക്കില്ലെന്നും ആന്‍റിഗ്വ അറിയിച്ചു.

അതേസമയം നിയമപരമായ എല്ലാ സാധ്യതകളും ചോക്സിക്ക് ആന്‍റിഗ്വയിൽ തേടാവുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാത്തിനുശേഷം ചോക്സിയെ നാടുകടത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വിസമ്മതിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായശേഷം പ്രതികരിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.

ഇന്ത്യയിൽ സിബിഐയും എൻഫോഴ്സുമെന്‍റും പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് മെഹുൽ ചോക്സി. പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പാതട്ടിപ്പ് നടത്തിയ കേസിൽ മെഹുൽ ചോക്സിയും മരുമകൻ നീരവ് മോദിയുമായിരുന്നു പ്രധാന പ്രതികൾ. 14000 കോടി രൂപയുടെ തട്ടിപ്പാണ് ചോക്സിയും നീരവ് മോദിയും ചേർന്ന് നടത്തിയത്. ഇതേത്തുടർന്ന് ആന്‍റിഗ്വയിലേക്ക് കടന്ന ചോക്സി അവിടുത്തെ പൗരത്വത്തിനായി അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍