• HOME
  • »
  • NEWS
  • »
  • india
  • »
  • Bulldozer Action| പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീകോടതി; യുപി സർക്കാരിന് നോട്ടീസയച്ചു

Bulldozer Action| പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീകോടതി; യുപി സർക്കാരിന് നോട്ടീസയച്ചു

മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ച കേസിൽ വീണ്ടും വാദം കേൾക്കും

(PTI Photo)

(PTI Photo)

  • Share this:
    ന്യൂഡൽഹി: നബിവിരുദ്ധ പരാ‍മർശവുമായി (Prophet Remark row) ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി (Supreme Court) തള്ളി. നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് നിർദേശിച്ച കോടതി, യുപി സർക്കാരിന് നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ച കേസിൽ വീണ്ടും വാദം കേൾക്കും.

    പ്രയാഗ്‍രാജിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങൾ യുപി സർക്കാർ പാലിച്ചിരുന്നോയെന്ന് സുപ്രീംകോടതി ചോദിച്ചു. പൊളിക്കുന്നത് സംബന്ധിച്ച് ഒരു മാസം മുമ്പ് നോട്ടീസ് നൽകിയതാണെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. എല്ലാ നടപടികൾ പൂർത്തിയാക്കിയാണ് പൊളിക്കാനുള്ള ഉത്തരവിറക്കിയത്. ഇതിൽ വിശദമായ സത്യവാങ്മൂലം നൽകാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

    ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, വീട് പൊളിക്കപ്പെട്ടവർ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന് ചോദിച്ചു. ഒരു മതത്തെ ലക്ഷ്യമിട്ടുള്ള നടപടിയാണ് പൊളിക്കലിന്റെ പേരിൽ നടക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് തടയാനാകില്ലെന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

    Also Read- Agnipath| ട്രെയിനിന് തീവെച്ചു; റെയില്‍- റോഡ് ഗതാഗതം തടഞ്ഞു; അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ വന്‍ പ്രതിഷേധം

    ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ആണ് പൊളിച്ചുനീക്കലിനെതിരെ കോടതിയെ സമീപിച്ചത്. എന്നാൽ നിയമാനുസൃതമായാണ് പൊളിക്കൽ നടപടിയെന്നും രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും യു പി സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊളിക്കൽ നടപടി സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചത്.

    പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ യു.പി സർക്കാർ അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചുനീക്കിയെന്ന് ആരോപിച്ചാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കോടതിയെ സമീപിച്ചത്. വെൽഫെയർ പാർട്ടി നേതാവ് ജാവേദിന്റെ അടക്കമുള്ള വീടുകൾ പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി പൊളിച്ചുനീക്കിയിരുന്നു.

    English Summary: Saying it cannot put a stay on demolitions, the Supreme Court on Thursday granted three days’ time to the Uttar Pradesh government and other respondents to file their objections over the fresh pleas filed by Jamiat-E-Ulema Hind seeking to stop demolition drives in the state amid the aftermath of Kanpur violence.
    Published by:Rajesh V
    First published: