HOME /NEWS /India / തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങുന്നതിനുള്ള സമയപരിധി വെട്ടിക്കുറച്ച് കോടതി

തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങുന്നതിനുള്ള സമയപരിധി വെട്ടിക്കുറച്ച് കോടതി

സുപ്രീം കോടതി

സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ബോണ്ടിന് സ്റ്റേ ഏർപ്പെടുത്താതിരുന്ന സുപ്രീംകോടതി പക്ഷേ, സമയം വെട്ടിക്കുറച്ചു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ടിന് സ്റ്റേ ഏർപ്പെടുത്താതിരുന്ന സുപ്രീംകോടതി പക്ഷേ, സമയം വെട്ടിക്കുറച്ചു. തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങുന്നതിനുള്ള സമയപരിധിയാണ് കോടതി വെട്ടിക്കുറച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ബോണ്ട് വാങ്ങുന്നതിനുള്ള സമയപരിധി 10 ദിവസത്തിൽ നിന്നും അഞ്ചു ദിവസമായി വെട്ടി ചുരുക്കാൻ ധനമന്ത്രാലയത്തിന് കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പ് ബോണ്ടുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

    അതേസമയം, തെരഞ്ഞെടുപ്പ് ബോണ്ട് വഴി ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ എല്ലാ രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്നു സുപ്രീംകോടതി നിർദ്ദേശിച്ചു. മേയ് 15 വരെ ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ മേയ് 31നകം മുദ്ര വെച്ച കവറിൽ നൽകണം.

    തെരഞ്ഞെടുപ്പ് ബോണ്ട് വഴി സംഭാവന നൽകുന്നവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന കേന്ദ്രസർക്കാർ വാദം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. സംഭാവനകൾ ലഭ്യമാക്കാനുള്ള സംവിധാനം ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിക്ക് മാത്രം അനുകൂലമാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വ്യക്തമാക്കിയാണ് കോടതി ഇടപെടൽ.

    തെരഞ്ഞെടുപ്പ് ബോണ്ടിന് സുപ്രീംകോടതിയുടെ സ്റ്റേ ഇല്ല; പക്ഷേ, കണക്ക് സമർപ്പിക്കണം

    ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. മെയ് 15 വരെ ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ മേയ് 31നകം മുദ്ര വെച്ച കവറിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണം. പണം നൽകിയ വ്യക്തിയുടെ പേര്, ലഭിച്ച തുക, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങളാണ് നൽകേണ്ടത്.

    ബോണ്ടുകൾക്ക് എതിരായ ഹർജികളിൽ വിശദമായ വാദം പിന്നീട് കേൾക്കും. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കുന്നതിനായി 2018ൽ ബിജെപി സർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ടുകൾ ചോദ്യം ചെയ്തു അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, സി പി എം തുടങ്ങിയവർ നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

    First published:

    Tags: Electoral Bond, Political funding, Supreme court, തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് ബോണ്ട്, ന്യൂഡൽഹി, സുപ്രീംകോടതി