പ്രധാനമന്ത്രി മോദി സത്യപ്രതിജ്ഞ ചെയ്തത് ഒബാമ ലൈവ് കണ്ടെന്ന് BJP പ്രവർത്തകർ; പക്ഷേ സത്യം ഇതാണ്

2014 ലോകകപ്പ് സമയത്ത് യു എസ് എ യും ജർമ്മനിയും തമ്മിലുള്ള മത്സരം ഒബാമ ടിവിയിൽ വീക്ഷിക്കുന്ന ചിത്രമായിരുന്നു അത്. ആ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുന്ന ഒബാമയുടെ ചിത്രമാക്കി പ്രചരിപ്പിക്കുന്നത്.

news18
Updated: June 5, 2019, 12:28 PM IST
പ്രധാനമന്ത്രി മോദി സത്യപ്രതിജ്ഞ ചെയ്തത് ഒബാമ ലൈവ് കണ്ടെന്ന് BJP പ്രവർത്തകർ; പക്ഷേ സത്യം ഇതാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒബാമയും
  • News18
  • Last Updated: June 5, 2019, 12:28 PM IST
  • Share this:
ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തത് കഴിഞ്ഞയാഴ്ചയാണ്. ബി ജെ പി പ്രവർത്തകരെ ആവേശത്തിയാഴ്ത്തിയ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി വിദേശനേതാക്കളും എത്തിയിരുന്നു. എന്നാൽ, അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ആയിരുന്ന ബരാക് ഒബാമ മോദിയുടെ സത്യപ്രതിജ്ഞാചടങ്ങ് ടിവിയിൽ വീക്ഷിക്കുന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ഫേസ്ബുക്കിൽ മെയ് 30ന് പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം 270 തവണയാണ് ഷെയർ ചെയ്യപ്പെട്ടത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രത്തിന് കൃത്യമായ വിശദീകരണവും നൽകിയിട്ടുണ്ട്. "ഇതാണ് മോദിയുടെ ശക്തി, അമേരിക്കയിൽ ഇരുന്ന ഒബാമ വരെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുന്നു". ഇങ്ങനെയെഴുതിയ കുറിപ്പിനൊപ്പം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രവും നൽകിയിട്ടുണ്ട്.



സോഷ്യൽ മീഡിയയിൽ തെറ്റിധരിപ്പിക്കുന്ന പോസ്റ്റ്

എന്നാൽ, ഈ ചിത്രത്തിന്‍റെ ഒറിജിനൽ 2014ലാണ്. 2014ൽ ജൂൺ 26ന് ന്യൂയോർക്ക് ടൈംസ് ഫോട്ടോഗ്രാഫർ ഡഗ് മിൽസ് തന്‍റെ ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. 2014 ലോകകപ്പ് സമയത്ത് യു എസ് എ യും ജർമ്മനിയും തമ്മിലുള്ള മത്സരം ഒബാമ ടിവിയിൽ വീക്ഷിക്കുന്ന ചിത്രമായിരുന്നു അത്. ആ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുന്ന ഒബാമയുടെ ചിത്രമാക്കി പ്രചരിപ്പിക്കുന്നത്.

 



2014 ജൂൺ 26ന് ആയിരുന്നു ഫിഫ വേൾഡ് കപ്പിൽ യു എസും ജർമനിയും തമ്മിൽ ഏറ്റുമുട്ടിയത്. എന്നാൽ, ടിവിയിലെ ഫുട്ബോൾ കളിയുടെ ചിത്രം മാറ്റി അവിടെ മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം എഡിറ്റ് ചെയ്ത് വെക്കുകയായിരുന്നു. ഹരിയാന ബി ജെ പിയുടെ വേരിഫൈഡ് ട്വിറ്റർ പേജിൽ വന്ന മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് ഒബാമ സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കുന്ന വിധത്തിലാക്കിയത്.

 



 
First published: June 5, 2019, 12:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading