സാമ്പത്തിക നൊബേൽ: അഭിജിത് - എസ്തർ ദമ്പതികൾക്ക് മാത്രമല്ല, മൂന്നാമനുമുണ്ട് ഇന്ത്യൻ ബന്ധം

News18 Malayalam | news18-malayalam
Updated: October 17, 2019, 7:52 AM IST
സാമ്പത്തിക നൊബേൽ: അഭിജിത് - എസ്തർ ദമ്പതികൾക്ക് മാത്രമല്ല, മൂന്നാമനുമുണ്ട് ഇന്ത്യൻ ബന്ധം
News18
  • Share this:
രഞ്ജിനി ടി ആർ

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം പങ്കിട്ടത് ഇത്തവണ മൂന്ന് പേരാണ്. ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി, ഫ്രഞ്ച് പൗരയും അഭിജിത്തിന്റെ ഭാര്യയുമായ എസ്തർ ഡഫല്ലോ, അമേരിക്കക്കാരൻ മൈക്കൽ ക്രമർ. അമർത്യാ സെന്നിന് ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ ആയതിനാൽ അഭിജിത്ത് ബാനർജിയുടെ പുരസ്‌കാരനേട്ടം ആഘോഷിക്കപ്പെട്ടു. എസ്തറിന്റെ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതോടെ നൊബേൽ ദമ്പതികൾ വാർത്തകളിലും നിറഞ്ഞു. ഇതോടെ മുന്നാമനെകുറിച്ചുള്ള റിപ്പോർട്ടുകളും വാർത്തകളും ആ പേരിൽ മാത്രം ഒതുങ്ങി.

എന്നാൽ, മൈക്കൽ ക്രമർക്കും പറയാനുണ്ട് ഇന്ത്യൻ ബന്ധത്തിന്റെ കഥകൾ. മൈക്കൽ ഇന്ത്യൻ കാർഷിക മേഖലയിൽ നടത്തിയ ഇടപെടൽ മാറ്റിമറിച്ചത് രാജ്യത്തെ ആറ് ലക്ഷത്തോളം കർഷകരുടെ ജീവിതമാണ്. പ്രതേകിച്ചും ഗുജറാത്ത്, കർണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ മൈക്കലിനും അദ്ദേഹം രൂപം നൽകിയ കമ്പനിക്കും സാധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Also Read- ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് ഡോക്ടർമാർക്ക് പറയാനുള്ളത് ഇതാണ്

മൊബൈൽ ഫോൺ വഴി കർഷകർക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന കൺസൾട്ടിംഗ് സർവ്വീസാണ് മൈക്കലും അദ്ദേഹത്തിന്റെ കമ്പനിയും ചേർന്ന് വികസിപ്പിച്ചത്. ഈ സേവനം ഉപയോഗപെടുത്തിയ രാജ്യത്തെ കർഷകർക്ക് പ്രതിവർഷം ലഭിച്ചത് 7000 രൂപയുടെ അധിക വരുമാനം. കമ്പനിയുടെ ഇടപെടൽ കാർഷിക മേഖലയിൽ വലിയമാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്.

മൈക്കലിന്റെ കൺസൾട്ടിംഗ് കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തിയ കർഷക‌ർ, എപ്പോഴാണ് വിത്ത് ഇറക്കേണ്ടത്, കീടനാശിനി പ്രയോഗം എപ്പോൾ വേണം, വള പ്രയോഗം എപ്പോൾ വേണം തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാം കാര്യങ്ങളിലും കമ്പനിയുടെ ഉപദേശം തേടി. കമ്പനി നിർദേശങ്ങൾ അനുസരിച്ചു കൃഷി ഇറക്കിയ കർഷകർക്ക് അതിന്റെ ഗുണവും ലഭിച്ചുതുടങ്ങിയതോടെ കൂടുതൽ പേർ ഇതിലേക്ക് ആകൃഷ്ടരായി. ഗുജറാത്തിലെ പരുത്തി കർഷകർക്കും കർണാടകയിലെ കാപ്പികർഷകർക്കും ഒഡീഷയിലെ നെൽകർഷകർക്കും ആണ് മൈക്കലിന്റെ ഇടപെടൽ ഏറെ ഗുണം ചെയ്തത്.

സേവനം തുടങ്ങിയത് 2012 ൽ

2011 - 12 ൽ ഗുജറാത്തിലാണ് മൈക്കലും സംഘവും ഇന്ത്യയിലെ സേവനം തുടങ്ങുന്നത്. ആദ്യകാല പരീക്ഷണം 1200 കർഷകരിലായിരുന്നു. പരീക്ഷണം വിജയം കണ്ടതോടെ സംസ്ഥാന വ്യാപകമാക്കുകയും പിന്നീട് കർണാടക, ഒഡിഷാ എന്നി സംസ്ഥാനങ്ങളിലേക്കു കൂടി സേവനം വ്യാപിപ്പിക്കുകയും ചെയ്തു. ഇന്നിപ്പോൾ കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത് ആറുലക്ഷത്തോളം കർഷകരാണ്. ഇതിൽ 5.25 ലക്ഷം പേർ ഒഡീഷയിൽ നിന്നാണ്. 800 മുതൽ 1000 ഫോൺ കോളുകൾ ഒരോ ദിവസവും കമ്പനിക്ക് ലഭിക്കുന്നുണ്ട്. ഭൂരിഭാഗം സംശയങ്ങൾക്കും രണ്ടു മണിക്കൂറിനുള്ളിൽ ഉത്തരം നൽകുന്നു എന്നതാണ് കമ്പനിയെ കൂടുതൽ മികച്ചതാക്കുന്നത്.

First published: October 17, 2019, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading