'ഉത്തരേന്ത്യയിൽ ആരും തമിഴോ മലയാളമോ പഠിക്കുന്നില്ല': ത്രിഭാഷ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കണമെന്ന് തരൂർ

തമിഴ്നാട്ടിൽ ഡിഎംകെ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു

news18
Updated: June 3, 2019, 9:18 AM IST
'ഉത്തരേന്ത്യയിൽ ആരും തമിഴോ മലയാളമോ പഠിക്കുന്നില്ല': ത്രിഭാഷ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കണമെന്ന് തരൂർ
shashi-tharoor-reuters-875
  • News18
  • Last Updated: June 3, 2019, 9:18 AM IST
  • Share this:
ന്യൂഡൽഹി: ത്രിഭാഷ പദ്ധതി വിവാദത്തിൽ‌ നിലപാട് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. ആശയം ഉപേക്ഷിക്കലല്ല ത്രിഭാഷ പദ്ധതിക്കുള്ള പരിഹാരമമെന്നും മറിച്ച് മികച്ച രീതിയിൽ ഇത് നടപ്പാക്കുമെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.

'ദക്ഷിണേന്ത്യയിലെ കുറെയധികം പേർ സെക്കൻഡ് ലാംഗ്വേജ് ആയി ഹിന്ദി പഠിക്കാറുണ്ട്, എന്നാൽ ഉത്തരേന്ത്യയിലെ ആരും മലയാളമോ തമിഴോ പഠിക്കുന്നില്ല'.. എന്ന് ചൂണ്ടിക്കാട്ടിയ തരൂർ ത്രിഭാഷ പദ്ധതി ഉപേക്ഷിക്കലല്ല പകരം മികച്ച രീതിയിൽ നടപ്പാക്കുകയാണ് വേണ്ടതെന്നാണ് നിർദേശിച്ചത്. ‌‌

Also Read-'തമിഴരുടെ രക്തത്തിൽ ഹിന്ദിക്ക് സ്ഥാനമില്ല'‌: നിലപാടിലുറച്ച് സ്റ്റാലിൻ; കരട് വിദ്യാഭ്യാസ നയത്തിൽ വ്യക്തത വരുത്തി കേന്ദ്രം

ത്രിഭാഷാ പദ്ധതി നിർബന്ധമാക്കിക്കൊണ്ടുള്ള കരട് വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ഒരു നിർദ്ദിഷ്ഠ ഭാഷാ പഠനം മുന്നോട്ട് വക്കുന്ന നയത്തിൽ പുതുമയൊന്നുമില്ല. 1960കളുടെ പകുതി മുതല്‍ തന്നെ ഇത്തരമൊരു ആശയം ഉയർന്നു വന്നിരുന്നു എന്നാൽ അത് വേണ്ട രീതിയിൽ പ്രാവർത്തികമാക്കപ്പെട്ടില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിൽ ഡിഎംകെ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തേനീച്ചക്കൂട്ടിൽ കല്ലെറിയുന്നത് പോലെയാണ് ഈ നീക്കമെന്നായിരുന്നു ഡിഎംകെ നേതാവ് സ്റ്റാലിൻ പ്രതികരിച്ചത്.

Also Read-ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍; ഖാദര്‍ കമ്മിഷന്‍ റിപ്പോർട്ട് നടപ്പാക്കി ഉത്തരവിറങ്ങി

എന്നാൽ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം രംഗത്തെത്തിയിരുന്നു. കരട് നയം നിര്‍ദേശം മാത്രമാണെന്നും അത് സർക്കാർ പോളിസിയല്ലെന്നുമായിരുന്നു വിശദീകരണം. തുടർ ചർച്ചകളിലൂടെയും കൂടിയാലോനകളിലൂടെയും മാത്രമെ പദ്ധതി പ്രാവർത്തികമാക്കൂ എന്നാണ് മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യക്തമാക്കിയത്.

First published: June 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading