ബെംഗളുരു: ശബ്ദ മലിനീകരണം (Noise Pollution) തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നോട്ടീസ് അയച്ച് കർണാടക പോലീസ് (karnataka police) ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ശബ്ദത്തിന്റെ ഡെസിബെല്‍ അളവ് നിയന്ത്രിക്കാന്‍ നോട്ടിസില്‍ പറയുന്നു. നേരത്തെ സംസ്ഥാനത്ത് മുസ്ലീം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിരുന്നു.
വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളില്‍ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ എത്രയാണ് എന്നത് പോലീസ് നല്കിയ നോട്ടീസിന് വ്യക്തമാക്കുന്നു.ശബ്ദ മലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും നോട്ടിസ് നല്‍കിയതായാണ് വിവരം.
'പഞ്ചാബ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിന് പ്രിയങ്ക ഗാന്ധി കൈയടിച്ചു': പ്രധാനമന്ത്രി നരേന്ദ്ര മോദി
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ വിവാദ "യുപി, ബിഹാർ കെ ഭയ്യ" എന്ന വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) രംഗത്തെത്തി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയെ ലക്ഷ്യമിട്ട് "ഡൽഹിയിൽ നിന്നുള്ള കുടുംബം പഞ്ചാബ് (Punjab) മുഖ്യമന്ത്രിയുടെ പരാമർശത്തിന് കൈയ്യടിക്കുന്നു" എന്നും മോദി ആരോപിച്ചു.
കോൺഗ്രസ് മുഖ്യമന്ത്രി ഇവിടെ പറഞ്ഞത് രാജ്യം മുഴുവൻ കണ്ടു. ഡൽഹിയിൽ നിന്നുള്ള കുടുംബം അദ്ദേഹത്തിന്റെ മാലിക് (ബോസ്) ആണ്, ആ മാലിക് അരികിൽ കൈയടിച്ചുക്കൊണ്ടിരുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു. "ഗുരു ഗോവിന്ദ് സിംഗ് ജനിച്ചത് എവിടെയാണ്? ബീഹാറിലെ പട്ന സാഹിബിൽ. നിങ്ങൾ ഗുരു ഗോവിന്ദ് സിംഗിനെ പഞ്ചാബിൽ നിന്ന് പുറത്താക്കുമോ? ഇത്തരം വിഭജന മനോഭാവമുള്ള ആളുകളെ ഒരു നിമിഷം പോലും പഞ്ചാബ് ഭരിക്കാൻ അനുവദിക്കരുത്," പ്രധാനമന്ത്രി പറഞ്ഞു.
ദളിത് മുഖമായ ഗുരു രവിദാസിന്റെ ജന്മദിനമായ ഇന്നലെ വിവിധ രാഷ്ട്രീയ നേതാക്കൾ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള പ്രചാരണം താൽക്കാലികമായി നിർത്തിയതിനെയും പ്രധാനമന്ത്രി മോദി പരാമർശിച്ചു. "ഇന്നലെയാണ് ഞങ്ങൾ സന്ത് രവിദാസ് ജയന്തി ആചരിച്ചത്. അദ്ദേഹം എവിടെയാണ് ജനിച്ചത്? ഉത്തർപ്രദേശിൽ, വാരണാസിയിൽ. നിങ്ങൾ സന്ത് രവിദാസിനെ പഞ്ചാബിൽ നിന്ന് മാറ്റുമോ?" പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.