2023 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിക്കുന്ന പത്മ അവാര്‍ഡുകള്‍ക്കായി (padma awards) കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ നാമനിർദ്ദേശങ്ങൾ (online nominations) സ്വീകരിച്ചു തുടങ്ങി. പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നോമിനേഷനുകള്‍ രാഷ്ട്രീയ പുരസ്‌കാർ പോര്‍ട്ടലില്‍ (rashtriya puruskar portal) ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം (MHA) പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
പത്മ വിഭൂഷണ്‍, പത്മ ഭൂഷണ്‍, പത്മ ശ്രീ തുടങ്ങിയ പത്മ പുരസ്‌കാരങ്ങള്‍ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളാണ്. 1954 മുതല്‍ നല്‍കി വന്നിരുന്ന ഈ അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, സ്പോര്‍ട്സ്, മെഡിസിന്‍, സോഷ്യല്‍ വര്‍ക്ക്, സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, പബ്ലിക് അഫയേഴ്സ്, സിവില്‍ സര്‍വീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളിലെ മികച്ചതും വിശിഷ്ടവുമായ നേട്ടങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
ജാതി, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ വ്യക്തികളും ഈ അവാര്‍ഡുകള്‍ക്ക് അര്‍ഹരാണ്. ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പത്മ അവാര്‍ഡിന് അര്‍ഹരല്ല. പൊതുപങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങളുടെ എല്ലാ അവാര്‍ഡുകളും ഒരു പ്ലാറ്റ് ഫോമിന് കീഴില്‍ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് രാഷ്ട്രീയ പുരസ്‌കാർ പോര്‍ട്ടല്‍.
read also : ധീര സൈനികരുടെ കഥകൾ 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്' മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങി
നിലവില്‍, നാമനിർദ്ദേശം ചെയ്യാവുന്ന അവാര്‍ഡുകള്‍ താഴെപ്പറയുന്നവയാണ്:
- പത്മ പുരസ്കാരങ്ങൾ- അവസാന തീയതി 15-9-2022
- ഫോറസ്ട്രിയിലെ മികവിനുള്ള ദേശീയ അവാര്‍ഡ് 2022- അവസാന തീയതി 30-9-2022
- ദേശീയ ഗോപാല്‍ രത്ന അവാര്‍ഡ് 2022- അവസാന തീയതി 15-9-2022
- ദേശീയ ജല അവാര്‍ഡുകള്‍ 2022 - അവസാന തീയതി 15-9-2022
- മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ദേശീയ അവാര്‍ഡ് - വയോശ്രേഷ്ഠ സമ്മാന്‍ 2022- അവസാന തീയതി 29-8-2022
- വ്യക്തിഗത മികവിനുള്ള ദേശീയ അവാര്‍ഡ് 2021 - അവസാന തീയതി 28-8-2022
- വ്യക്തിഗത മികവിനുള്ള ദേശീയ അവാര്‍ഡ് 2022 - അവസാന തീയതി 28-8-2022
- ഭിന്നശേഷിക്കാരായ വ്യക്തികളെ ശാക്തീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍ 2021 - അവസാന തീയതി 28-8-2022
- ഭിന്നശേഷിക്കാരായ വ്യക്തികളെ ശാക്തീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് 2022- അവസാന തീയതി 28-8-2022
- ദേശീയ സിഎസ്ആര്‍ അവാര്‍ഡുകള്‍ 2022 - അവസാന തീയതി 31-8-2022
- നാരി ശക്തി പുരസ്‌കാരം 2023 - അവസാന തീയതി 31-10-2022
- സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്‌കാരം 2023 - അവസാന തീയതി 31-8-2022
- മദ്യപാനവും ലഹരിവസ്തുക്കളുടെ ദുരുപയോഗവും തടയുന്നതിനുള്ള മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് 2022- അവസാന തീയതി 29-9-2022
- ജീവന്‍ രക്ഷാ പദക് - അവസാന തീയതി 30-9-2022
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.