നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; അവസാന തീയതി സെപ്റ്റംബര്‍ 15

  പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; അവസാന തീയതി സെപ്റ്റംബര്‍ 15

  പത്മവിഭൂഷന്‍, പത്മഭൂഷണ്‍, പത്മശ്രീ നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

  News18

  News18

  • Share this:
   ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച പ്രഖ്യാപിക്കുന്ന പദ്മപുരസ്‌കാരങ്ങളായ പത്മവിഭൂഷന്‍, പത്മഭൂഷണ്‍, പത്മശ്രീ നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

   നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തീയതി 2021സെപ്റ്റംബര്‍ 15 ആണ്. പത്മപുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ ഓണ്‍ലൈനില്‍ പത്മ അവാര്‍ഡ് പോര്‍ട്ടല്‍ https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

   പത്മഅവാര്‍ഡുകള്‍'ജനകീയപത്മ''ആക്കിമാറ്റാന്‍സര്‍ക്കാര്‍പ്രതിജ്ഞാബദ്ധമാണ് അതിനാല്‍ എല്ലാ പൗരന്മാരും നാമനിര്‍ദ്ദേശങ്ങള്‍/ശുപാര്‍ശകള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം, ദിവ്യാങ് വ്യക്തികള്‍ കൂടാതെ സമൂഹത്തിന് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാന്‍ അര്‍ഹതയുള്ള പ്രതിഭകളെ തിരിച്ചറിയാന്‍ എല്ലാ പൗരന്മാരും സമഗ്രമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.

   മേല്‍പ്പറഞ്ഞ പത്മപോര്‍ട്ടലില്‍ ലഭ്യമായ ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിര്‍ദ്ദേശങ്ങളില്‍/ ശുപാര്‍ശകളില്‍ അടങ്ങിയിരിക്കണം. കൂടാതെ, ശുപാര്‍ശചെയ്തിട്ടുള്ള വ്യക്തിയുടെ അതേ മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉള്‍പ്പെടുത്തണം.

   ഇതുസംബന്ധിച്ചകൂടുതല്‍വിവരങ്ങള്‍ആഭ്യന്തരമന്ത്രാലയത്തിന്റെവെബ്‌സൈറ്റിലെ(www.mha.gov.in) 'അവാര്‍ഡുകളും മെഡലുകളും' എന്ന ശീര്‍ഷകത്തില്‍ ലഭ്യമാണ്. ഈ അവാര്‍ഡുകളുമായി ബന്ധപ്പെട്ടചട്ടങ്ങളും നിയമങ്ങളും ഈ വെബ്സൈറ്റിലെ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കില്‍ ലഭ്യമാണ്.
   Published by:Jayesh Krishnan
   First published:
   )}