• HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക്ഡൗണിൽ ഇളവ്; ഓൺലൈൻ സേവനങ്ങൾ ഏപ്രിൽ 20 മുതൽ പുനരാരംഭിക്കും

ലോക്ക്ഡൗണിൽ ഇളവ്; ഓൺലൈൻ സേവനങ്ങൾ ഏപ്രിൽ 20 മുതൽ പുനരാരംഭിക്കും

ലോക്ക്ഡൗണിനെ തുടർന്ന് ആളുകൾ വീട്ടിലായതും വർക്ക് ഫ്രം ഹോം തുടരുന്നതും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആവശ്യകത കൂട്ടിയിരുന്നു.

news18

news18

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ സേവനങ്ങളെല്ലാം ഏപ്രിൽ 20 മുതൽ പുനരാരംഭിക്കും. നിലവിൽ അവശ്യ സാധനങ്ങളാണ് ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ സൈറ്റുകളിൽ ലഭ്യമായത്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ രണ്ടാംഘട്ട മാർഗനിർദേശം പ്രകാരം ഏപ്രിൽ 20 മുതൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾക്ക് എല്ലാ സർവീസും പുനരാരംഭിക്കാം.

    നേരത്തേ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഓൺലൈൻ സൈറ്റുകൾക്ക് അവശ്യസാധനങ്ങൾ മാത്രം വിൽക്കാനായിരുന്നു അനുമതി. എന്നാൽ രണ്ടാഘട്ട ലോക്ക്ഡൗണിൽ എല്ലാ സേവനങ്ങൾക്കും സർക്കാർ അനുമതി നൽകി.
    You may also like:COVID 19| യമുനാ തീരത്ത് കൂടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ അഭയം ഒരുക്കും: കെജ്രിവാൾ [NEWS]മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല; KM ഷാജിയുടെ ആരോപണങ്ങൾ മുസ്ലീംലീഗിന്‍റെ അഭിപ്രായം: കുഞ്ഞാലിക്കുട്ടി [PHOTOS]ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]

    ഏപ്രിൽ 20 മുതൽ മൊബൈൽ ഫോൺ, ടിവി, ലാപ്പ്ടോപ്പ്, എസി, കൂളർ തുടങ്ങിയവയെല്ലാം ഓൺലൈൻ വഴി വാങ്ങാം. ലോക്ക്ഡൗണിനെ തുടർന്ന് ആളുകൾ വീട്ടിലായതും വർക്ക് ഫ്രം ഹോം തുടരുന്നതും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആവശ്യകത കൂട്ടിയിരുന്നു.

    ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉപഭോക്താക്കളില്‍ എത്തിക്കാം. ഓൺലൈൻ ഓര്‍ഡറുകള്‍ ഉപഭോക്താക്കൾക്ക് എത്തിക്കാൻ ഇ-കൊമേഴ്‌സ് കമ്പനികളുടെ വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതിയായിരിക്കും ലഭിക്കുക.
    Published by:Naseeba TC
    First published: