• HOME
  • »
  • NEWS
  • »
  • india
  • »
  • NON HINDUS SHOULD NOT PARK THEIR VEHICLES IN THE AREA CONTROVERSIAL TEMPLE BOARD IN KARNATAKA JS

'അഹിന്ദുക്കൾ വാഹനം പാർക്ക് ചെയ്യരുത്'; വിവാദമായി ക്ഷേത്രമൈതാനത്തെ പുതിയ ബോര്‍ഡ്

പത്ത് ദിവസം മുന്‍പ് ബജ്‌റംഗ് ദള്‍, ഹിന്ദു ജാഗരണ വേദികേ തുടങ്ങി ചില ഹിന്ദു സംഘടനകള്‍ അഹിന്ദുക്കള്‍ക്ക് ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുമതി നല്‍കരുത് എന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

  • Share this:
    കര്‍ണാടക സര്‍ക്കാറിന് കീഴിലുള്ള പുത്തൂര്‍ മഹാലിങ്കേശ്വര ക്ഷേത്രത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് മൈതാനത്ത് ഹിന്ദുക്കളല്ലാത്തവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത് എന്ന പുതിയ നിയമം വിവാദമായിരിക്കുകയാണ്. ക്ഷേത്ര അധികാരികള്‍ 'അഹിന്ദുക്കള്‍ ഇവിടെ വാഹനം പാര്‍ക്ക് ചെയ്താല്‍ നടപടിയെടുക്കും' എന്ന ഒരു പുതിയ ബോര്‍ഡും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.

    അമ്പലത്തിന്റെ പ്രഡിഡണ്ട് കേശവ് പ്രസാദ് മൂലിയ പറയുന്നത് പാര്‍ക്കിംഗ് മൈതാനത്തേക്ക് പ്രത്യേക അതിര്‍വരമ്പൊന്നുമില്ല എന്നാണ്. ''ക്ഷേത കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. മൈതാനം നോക്കി നടത്തേണ്ട ഉത്തരവാദിത്വം മുസ്രൈ ഡിപ്പാര്‍ട്‌മെന്റിനാണ്. വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക അനുമതി തേടി ആരെങ്കിലും വന്നാല്‍ ഞങ്ങള്‍ പരിഗണിക്കും. ക്ഷേത്ര പരിസരത്ത് അനാവശ്യ സംഭവങ്ങള്‍ അരങ്ങേറാതിരിക്കാനാണ് ഇത്തരം നിയമം നടപ്പില്‍വരുത്തുന്നത്,'' പുതിയ നിയമത്തെ ന്യായീകരിച്ച് കൊണ്ട് മൂലിയ പറഞ്ഞു.

    എന്നാല്‍ ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം തെറ്റെന്നാണ് മുതിര്‍ന്ന കോണ്ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ശകുന്തള ഷെട്ടി പറയുന്നത്. ''വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ മഹാലിങ്കേശ്വര ക്ഷേത്രം സന്ദര്‍ശിക്കുകയും അവിടെ പ്രാര്‍ത്ഥന നടത്തുകയും ചെയ്യാറുണ്ട്. ഈ നടപടിയുടെ ആവശ്യം ഇല്ലായിരുന്നു. ഈ നഗരത്തില്‍ തന്നെ ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യം ഇല്ല. ബാങ്കിലും, മാര്‍ക്കറ്റിലും മറ്റു സ്ഥലങ്ങളിലും പോകുന്നവരൊക്കെ ഈ മൈതാനത്ത് വാഹനം നിര്‍ത്തിയിട്ടിരുന്നു,'' ഷെട്ടി കൂട്ടിച്ചേര്‍ത്തു.

    സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറായ ഡോ രാജേന്ദ്ര കെവിയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്ര അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡ് പ്രകാരം പുത്തൂര്‍ ക്ഷേത്രം കര്‍ണാടക സര്‍ക്കാറിന്റെ ക്ഷേത്രങ്ങളുടെ ചുമതലയുള്ള മുസ്രൈ വകുപ്പിന് കീഴില്‍ വരുന്നതാണ്. അതുകൊണ്ട് തന്നെ ക്ഷ്രേത്രത്തിലേക്ക് വരുന്ന ഭക്തര്‍ക്ക് മാത്രമേ ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതിയുള്ളൂ എന്ന് അധികൃതര്‍ പറയുന്നു.

    പത്ത് ദിവസം മുന്‍പ് ബജ്‌റംഗ് ദള്‍, ഹിന്ദു ജാഗരണ വേദികേ തുടങ്ങി ചില ഹിന്ദു സംഘടനകള്‍ അഹിന്ദുക്കള്‍ക്ക് ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുമതി നല്‍കരുത് എന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

    കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരില്‍ സ്ഥിതി ചെയ്യുന്ന പുത്തൂര്‍ ശ്രി മഹാലിങ്കേശ്വര ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുത്തൂര്‍ മഹാലിങ്കേശ്വര എന്ന പേരില്‍ അറിയപ്പെടുന്ന ഈ അമ്പലത്തില്‍ ശിവ ഭഗവാന്റെ പ്രതിഷ്ഠയെയാണ് ആരാധിക്കുന്നത്. ക്ഷേത്രത്തിലെ മഹാശിവരാത്രി, പുത്തൂര്‍ ബേദി, ലക്ഷ ദീപോത്സവം, നവരാത്രി, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ ഏറെ പ്രശസ്തമാണ്.
    Published by:Jayashankar AV
    First published:
    )}