• HOME
  • »
  • NEWS
  • »
  • india
  • »
  • അലോക് വര്‍മ്മയുടെ മറുപടി ന്യൂസ് പോര്‍ട്ടലില്‍; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

അലോക് വര്‍മ്മയുടെ മറുപടി ന്യൂസ് പോര്‍ട്ടലില്‍; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ മറുപടിയിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. സി.ബി.ഐ ഡയറക്ടര്‍ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാസം 29 ലേക്ക് മാറ്റി. വിമര്‍ശനങ്ങളില്‍ ഇന്ന് തന്നെ വിശദീകരണം നല്‍കാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതിയും നല്‍കി

    അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഹര്‍ജി പരിഗണനക്കെടുത്തപ്പോള്‍ സി.വി.സി അന്വേഷണ റിപോര്‍ട്ടിനു മറുപടി നല്‍കാന്‍ വര്‍മയുടെ അഭിഭാഷകരില്‍ ഒരാളായ ഗോപാല്‍ ശങ്കര നാരായണ്‍ ഇന്നലെ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്തിലുള്ള അതൃപ്തി കേസില്‍ ഹാജരാക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഫലി നരിമാനെ അറിയിച്ചു. നടപടി തന്റെ അറിവോടെ അല്ലെന്നു നരിമാന്‍ പറഞ്ഞു.

    അലോക് വര്‍മ്മ സി.വി.സി റിപോര്‍ട്ടിനു നല്‍കിയ മറുപടി ചോര്‍ന്നതിനേയും ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമര്‍ശിച്ചു. ഓണ്‌ലൈന്‍ പോര്‍ട്ടലായദി വയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഫാലി നരിമാന് കൈമാറികൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. കേസ് ഈ മാസം29 ലേക്ക് മാറ്റുകയാണെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് വാദത്തിനുള്ള അര്‍ഹത പോലും അഭിഭാഷകര്‍ക്കില്ലെന്നു കുറ്റപ്പെടുത്തി.

    തൊട്ടു പിന്നാലെ പ്രസിദ്ധീകരിച്ചത് അലോക് വര്‍മ്മ കോടതിയില്‍ നല്‍കിയ മറുപടി അല്ലെന്നും സി.വി.സിയിക്കു നല്‍കിയ മറുപടി ആണെന്നും ദി വയര്‍ പോര്‍ട്ടല്‍ വിശദീകരണം ഇറക്കി. തുടര്‍ന്നാണ് വിമര്‍ശനങ്ങളില്‍ നേരിട്ട് വ്യക്തത നല്‍കാന്‍ അഭിഭാഷകരായ ഫലി നരിമാനും ഗോപാല്‍ ശങ്കര നാരായണനും അനുമതി തേടിയത്.

    First published: