HOME /NEWS /India / AFSPA | മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ AFSPA നിയന്ത്രിത മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

AFSPA | മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ AFSPA നിയന്ത്രിത മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്

  • Share this:

    ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലെ ചില ജില്ലകളില്‍ നിന്ന് ആംര്‍ഡ് ഫോഴ്സ് സ്പെഷ്യല്‍ പവര്‍ ആക്ട് ( Armed Forces Special Powers Act -AFSPA) നിയമത്തിന്‍റെ അധികാരം എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന അഫ്സ്പ നിയമത്തിന്‍റെ പരിധിയില്‍ കുറവ് വരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കുറയ്ക്കാനുള്ള സുപ്രധാന നടപടി സ്വീകരിച്ചതായി അമിത് ഷാ ട്വിറ്ററില്‍ അറിയിച്ചു.

    വിഘടനവാദികളില്‍ നിന്നുള്ള ഭീഷണി കുറവ് വരികയും സുരക്ഷാ സ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന്‍കീഴില്‍, കലാപം അവസാനിപ്പിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങളും നിരവധി കരാറുകളുമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

    നാഗാലന്‍ഡ്, അസം, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇളവ്. അസമിലെ 23 ജില്ലകളെയും മണിപ്പുരിലെ ആറു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെയും നാഗാലന്‍ഡിലെ ഏഴു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെയും അഫ്സ്പയുടെ പരിധിയില്‍ നിന്ന് നീക്കി.

    മുന്‍ സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി വടക്കുകിഴക്കന്‍ മേഖലകളെ അവഗണിക്കുകയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അവിടം സമാധാനത്തിന്റെയും സമൃദ്ധിയുടെയും അത്ഭുതാവഹമായ വികസനത്തിന്റെയും യുഗത്തിനാണ് സാക്ഷ്യംവഹിക്കുന്നതെന്നും പ്രദേശത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.

    പട്ടാളത്തിന് പ്രത്യേക അവകാശം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന് പതിറ്റാണ്ടുകളായി നിരവധി സംഘടനകള്‍ ആവശ്യമുന്നയിച്ചുവരികയായിരുന്നു. ഈ പ്രദേശങ്ങളില്‍ നിയമത്തിന്റെ മറവില്‍ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായും ഉത്തരാവദികളായ ഉദ്യോഗസ്ഥര്‍ നിയമത്തില്‍നിന്ന് രക്ഷപ്പെടുന്നതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

    First published: