ന്യൂഡൽഹി: ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്‌നേഹം നിറഞ്ഞ ക്ഷണം ഞാനും പ്രതിപക്ഷ നേതാക്കളുടെ സംഘവും സ്വീകരിക്കുകയാണ്. ഞങ്ങള്‍ക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോടും മുഖ്യധാരാ നേതാക്കളോടും അവിടെ നിയോഗിച്ചിരിക്കുന്ന പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണ'മെന്നായിരുന്നു രാഹുലിന്റെ മറുപടി.
രാഹുലിനെ ജമ്മു കശ്മീരിലേക്ക് വരാൻ ഗവർണർ ക്ഷണിച്ചിരുന്നു. അവിടെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന കോൺഗ്രസ് നേതാവിന്റെ പരാമർശത്തിന് മറുപടിയായി ആയിരുന്നു ക്ഷണം. 'രാഹുൽ ഗാന്ധിയെ ഇവിടേക്ക് ക്ഷണിക്കുകയാണ്. വരാൻ വിമാനവും അയക്കാം.. ഇവിടെ വന്ന് സാഹചര്യങ്ങൾ പരിശോധിച്ച ശേഷം പ്രതികരിക്കു എന്നായിരുന്നു ഗവർണർ പറഞ്ഞത്. ഇതിനാണ് രാഹുൽ ഇപ്പോൾ ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.