ന്യൂഡല്‍ഹി: കഴിഞ്ഞ ഏപ്രിലില്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന് ഒരു പ്രദേശവും നഷ്ടമായിട്ടില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും കരസേന മേധാവി എം എം നരവനെ പറഞ്ഞു. ഫെബ്രുവരി 10ന് ആരംഭിച്ച സമധാന ചര്‍ച്ചകള്‍ പദ്ധതി അനുസരിച്ച് നടക്കുന്നുണ്ടെന്നും പാങ്കോങ്, കൈലാഷ് റേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് ഇരു രാജ്യത്തെയും സൈനികര്‍ അവരവരുടെ സ്ഥലങ്ങളിലേക്ക് പിന്മാറ്റം തുടങ്ങിയെന്നും കരസേന മേധാവി അറിയിച്ചു.
മുഖാമുഖം സൈനികവിന്യാസം ഉണ്ടായിരുന്നെന്നും അതിനാല്‍ തെറ്റായ കണക്കുകൂട്ടലുകള്‍ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ എല്‍എസിയില്‍ ഇപ്പോള്‍ ആപേക്ഷിക സമാധാനം ഉണ്ടെന്നും ജനറല്‍ നരവനെ പറഞ്ഞു. ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് പാങ്കോങ് തടാക പ്രദേശത്ത് ഇന്ത്യ ചൈന സംഘര്‍ഷം ഉടലെടുത്തത്.
പതിനായിരക്കണക്കിന് സൈനികരെയും ശക്തമായ ആയുധങ്ങളും അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും വിന്യസിപ്പിച്ചു. അതേസമയം ഗാല്‍വാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. 20 ഇന്ത്യന്‍ സൈനികരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ചൈനീസ് സൈനികര്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിടാന്‍ ചൈനീസ് അധികൃതര്‍ തയ്യറായിട്ടില്ല. എന്നാല്‍ ഒരു അമേരിക്കന്‍ രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അചിസ്ഥാനത്തില്‍ ചൈനീസ് സൈനികരില്‍ 35 പോര്‍ക്ക് പരിക്കേറ്റിരുന്നു.
അതിര്‍ത്തി പ്രശ്‌നം കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് ഇരുരാജ്യങ്ങളും ഉന്നത കോര്‍പ്‌സ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഇതുവരെ പത്ത് റൗണ്ട് ചര്‍ച്ചകള്‍ കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് പാങ്കോങ് വടക്ക് തെക്ക് തീരങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ തീരുമാനമയി. സൈനിക തല ചര്‍ച്ചയില്‍ പാങ്കോങ്, ഡെപ്‌സാംഗ് എന്നിവിടങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റം പൂര്‍ത്തികരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
്അതേസമയം അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെക്കുറിച്ചും കരസേന മേധാവി പറഞ്ഞു. നിയന്ത്രണ രേഖയുടെ മറുവശത്ത് തീവ്രവാദ ക്യാമ്പുകളും അടിസ്ഥാന സൗകര്യങ്ങളും നിലവിലുണ്ട്. തീവ്രവാദം ഇല്ലാതാക്കണമെങ്കില്‍ ക്യാമ്പ് തകര്‍ക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതായി കണ്ടെത്തിയ പ്രാദേശിക തീവ്രവാദികള്‍ ഞങ്ങളുടെ പക്കലുണ്ട്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഒന്നോ രണ്ടോ തവണ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ- ചൈന അതിർത്തി സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായതായി പ്രതിരോധ മന്ത്രി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. പാംഗോങ് മേഖലയില്‍ ഇന്ത്യ- ചൈന സേനകള്‍ പിന്മാറ്റം സംബന്ധിച്ച് ധാരണയില്‍ എത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഏപ്രിലിന് ശേഷമുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും മന്ത്രി അറിയിച്ചു. ‘ചൈനയുമായി നടത്തിയ ചർച്ചയിൽ പാംഗോങ് തടാകത്തിന്റെ തെക്ക്- വടക്ക് മേഖലകളിൽ നിന്ന് സേനകൾ പിന്മാറാനുള്ള ധാരണയായി. ഈ ധാരണ പ്രകാരം ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിക്കും.’- രാജ്നാഥ് സിങ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Army Chief Gen Naravane, India-China, India-China stand off, LADAKH