• HOME
 • »
 • NEWS
 • »
 • india
 • »
 • Mamata Banerjee | 'ഭരണഘടനാപരമായ ബാധ്യതയില്ല'; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താത്തതിന് വിശദീകരണവുമായി മമത

Mamata Banerjee | 'ഭരണഘടനാപരമായ ബാധ്യതയില്ല'; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താത്തതിന് വിശദീകരണവുമായി മമത

ഡല്‍ഹിയില്‍ (delhi) വരുമ്പോഴെല്ലാം സോണിയ ഗാന്ധിയെ സന്ദർശിക്കണമെന്നത് ഭരണഘടനാപരമായ ബാധ്യതയല്ലെന്ന് മമത ബാനര്‍ജി പറഞ്ഞു.

മമത ബാനർജി

മമത ബാനർജി

 • Share this:
  ഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പശ്ചിമ ബംഗാൾ (West Bengal) മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee) കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി (sonia gandhi) കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് ബുധനാഴ്ച്ച വ്യക്തമാക്കി. ഡല്‍ഹിയില്‍ (delhi) വരുമ്പോഴെല്ലാം സോണിയ ഗാന്ധിയെ സന്ദർശിക്കണമെന്നത് ഭരണഘടനാപരമായ ബാധ്യതയല്ലെന്ന് മമത ബാനര്‍ജി പറഞ്ഞു.

  'ഇത്തവണ ഞാന്‍ പ്രധാനമന്ത്രിയോട് മാത്രമാണ് സമയം ആവശ്യപ്പെട്ടത്. നേതാക്കളെല്ലാം പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. ജോലിയാണ് പ്രധാനം. സോണിയയെ ഓരോ തവണയും കാണേണ്ടത് എന്തിനാണ്? ഇത് ഭരണഘടനാപരമായി അനുശാസിക്കുന്ന ഒന്നല്ല,' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ബിഎസ്എഫിന്റെ അധികാരപരിധി സംബന്ധിച്ച വിഷയം മമത ഉന്നയിച്ചു. ഇത് പിന്‍വലിക്കണമെന്ന് മമത ആവശ്യപ്പെട്ടതായാണ് വിവരം.

  Also Read- 'മകളുടെ വിവാഹമാണ്... ദയവായി BJP,RSS, JJP നേതാക്കൾ പങ്കെടുക്കരുത്'; വിവാഹ ക്ഷണക്കത്ത് വൈറൽ

  മമത കോണ്‍ഗ്രസ് അധ്യക്ഷനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പലായനം, ഗോവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം തുടങ്ങിയ സമീപകാല സംഭവവികാസങ്ങള്‍ ഇരു പാര്‍ട്ടികളള്‍ക്കുമിടയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്.

  മേഘാലയയിൽ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെ 17 എംഎല്‍എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് ഞെട്ടലുണ്ടാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജിവെച്ച കോണ്‍ഗ്രസ് നേതാക്കളുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള കുത്തൊഴുക്കാണ് കാണുന്നത്.

  Also Read- Meghalaya| മേഘാലയയിൽ മുൻമുഖ്യമന്ത്രി ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ; കോൺഗ്രസിന് വൻ തിരിച്ചടി

  സെപ്റ്റംബറില്‍ മുന്‍ ഗോവ മുഖ്യമന്ത്രി ലുസിനോ ഫലീറോ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതിന് ഒരു മാസം മുമ്പ് അസമിലെ സില്‍ച്ചാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സുസ്മിത ദേവ് ടിഎംസിയില്‍ ചേര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍ ഭരണകക്ഷിയില്‍ ചേര്‍ന്നതിന് ശേഷമാണ് ഇരുവര്‍ക്കും രാജ്യസഭാ സീറ്റ് ലഭിച്ചത്.

  Also Read- Noida International Airport | പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശിലയിടുന്ന വിമാനത്താവളം വരുമ്പോൾ ഡൽഹിക്ക് എന്ത് ഗുണം?

  കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ്, മുന്‍ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍ എന്നിവരും അടുത്തിടെ ടിഎംസിയില്‍ ചേര്‍ന്നു. ഒരു കാലത്ത് രാഹുല്‍ ഗാന്ധിയുടെ അടുത്ത സഹായിയായിരുന്നു തന്‍വര്‍. മുന്‍ യുപി മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ ചെറുമകനുമായ രാജേഷ്പതി ത്രിപാഠിയും ലളിതേഷ്പതി ത്രിപാഠിയും ഒക്ടോബറിലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

  പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിനായി ടിഎംസിയുടെ വിപുലീകരണ പദ്ധതികള്‍ നടക്കുന്നുണ്ടെന്നും മമത പറഞ്ഞു. കമലാപതി ത്രിപാഠിയുടെ കുടുംബം ഇപ്പോള്‍ ഞങ്ങളോടൊപ്പമുള്ളതിനാല്‍ വാരണാസി സന്ദര്‍ശിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.

  'യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂലിന് കഴിയുമെങ്കില്‍ ഞങ്ങള്‍ പോകും. അഖിലേഷിന് (സമാജ്വാദി നേതാവ് അഖിലേഷ് യാദവ്) ഞങ്ങളുടെ സഹായം വേണമെങ്കില്‍ ഞങ്ങള്‍ സഹായിക്കും,' മമത പറഞ്ഞു.
  Published by:Rajesh V
  First published: